Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിലെ...

കശ്മീരിലെ മാധ്യമപ്രവർത്തകന്‍റെ മരണം: കൊലയാളികളുടെ ദൃശ്യം പുറത്ത്

text_fields
bookmark_border
കശ്മീരിലെ മാധ്യമപ്രവർത്തകന്‍റെ മരണം: കൊലയാളികളുടെ ദൃശ്യം പുറത്ത്
cancel

ശ്രീനഗർ: കശ്മീരിലെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ശു​ജാ​അ​ത്ത്​ ബുഖാരിയുടെ ഘാതകരുടെ ചിത്രങ്ങൾ ജമ്മുകാശ്മീര്‍ പൊലീസ് പുറത്തുവിട്ടു. ഇവരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചുകൊണ്ടാണ് പൊലീസ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആക്രമണം നടത്തിയ മൂന്നംഗസംഘത്തിന്‍റെ സി.സി.ടി.വി ചിത്രങ്ങളാണ് പുറത്തുവന്നത്. ഇന്നലെയാണ് റൈസിങ് കശ്മീരിന്‍റെ എഡിറ്ററായ ശു​ജാ​അ​ത്ത്​ ബുഖാരി ഭീകരരുടെ വെടിയേറ്റ് മരിച്ചത്. 

ഇന്നലെ വൈകീട്ട് ഓഫീസില്‍ നിന്ന് ഇഫ്താര്‍ വിരുന്നിന് പോകുമ്പോഴായിരുന്നു ശു​ജാ​അ​ത്ത്​ ബുഖാരിക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.  കാറില്‍ സഞ്ചരിക്കുകയായിരുന്ന ശു​ജാ​അ​ത്ത്​ ബുഖാരിയെ മൂന്ന് മോട്ടോര്‍ സൈക്കിളുകളിലായി എത്തിയാണ് ഭീകരര്‍ ആക്രമിച്ചത്. കാറില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. 

ജമ്മുകാശ്മീരിലെ സമാധാനശ്രമങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ബുഖാരിക്ക് നേരെ മുമ്പ് മൂന്ന് തവണ വധശ്രമം ഉണ്ടായിട്ടുണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsshujath Bukharirising editor killed
News Summary - journalist killed in Kashmir: The shot of the killers is out-India news
Next Story