Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.പിയിൽ ദേശീയ മാധ്യമപ്രവർത്തകനടക്കം നാല് പേർക്ക് നേരെ ആക്രമം
text_fieldsbookmark_border
മഥുര: ഉത്തർപ്രദേശിൽ ദേശീയ മാധ്യമ പ്രവർത്തകനെയും ബന്ധുക്കളെയും സംഘം ചേർന്ന് ആക്രമിച്ചു. മഥുര സൊൻക് റോഡിലാണ് മാധ്യമ പ്രവർത്തകനടക്കമുള്ളവരെ ഒരു കൂട്ടം അക്രമികൾ സംഘം ചേർന്ന് അക്രമിച്ചത്.
മാധ്യമപ്രവർത്തകൻ അനിൽ അഗർവാൾ ഉൾപ്പെടെ നാലുപേർക്ക് മർദനത്തിൽ ആന്തരിക പരിക്കുകളുണ്ടെന്നും എല്ലാവരും ആശുപത്രിയിൽ ചികിത്സയിലാണെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അഭിഷേക് തിവാരി പറഞ്ഞു. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
സംഘർഷ വിവരം അറിഞ്ഞയുടൻ ഹൈവെ പൊലീസ് സ്റ്റേഷന് കീഴിലുള്ള സംഘം നാല് അക്രമികളെ അറസ്റ്റ് ചെയ്ത്. ഇവർ റിമാൻഡിലാണ്. അക്രമി സംഘത്തിൽ കൂടുതൽ പേർ ഉണ്ടോ എന്ന് അന്വേഷിക്കുകയാെണന്നും പൊലീസ് പറഞ്ഞു.
Next Story

