Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പ്രധാനമന്ത്രിയുടെ...

‘പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ ജനങ്ങൾ പട്ടിണിയിൽ’ - ലേഖനമെഴുതിയ മാധ്യമപ്രവർത്തകക്കെതിരെ കേസ്​

text_fields
bookmark_border
‘പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ ജനങ്ങൾ പട്ടിണിയിൽ’ - ലേഖനമെഴുതിയ മാധ്യമപ്രവർത്തകക്കെതിരെ കേസ്​
cancel

ലഖ്​നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ ലോക്​ഡൗണി​​െൻറ പ്രത്യാഘാതങ്ങൾ റി​േപ്പാർട്ട്​ ​െചയ്​ത മാധ്യമ​പ്രവർത്തകക്കെതിരെ ഉത്തർ പ്രദേശ്​ പൊലീസ്​ കേസെടുത്തു. സ്​ക്രോൾ ഇൻ ലേഖിക സുപ്രിയ ശർമക്കെതിരെയാണ്​ കേസ്​. പ്രധാനമന്ത്രി നരേന്ദ്ര മോദി ദത്തെടുത്ത വാരാണസിയിലെ ഗ്രാമത്തിൽ ജനങ്ങൾ പട്ടിണിയിൽ എന്ന തല​ക്കെ​​ട്ടോടെയായിരുന്നു ലേഖനം. 

അപകീർത്തിപ്പെടുത്തൽ, പകർച്ച വ്യാധി നിയന്ത്രണ നിയമം, പട്ടികജാതി -പട്ടികവർഗക്കാ​ർക്കെതിരായ അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്​ സുപ്രിയക്കെതിരെ കേസെടുത്തിരിക്കുന്നത്​. ലേഖനത്തിൽ ലോക്​ഡൗണിൽ സൗജന്യ റേഷൻ ലഭിക്കാത്തതിനാൽ പട്ടിണിയാണെന്ന്​ പറയുന്ന വാരാണസിയിലെ ദൊമാരി പ്രദേശത്തെ മാല എന്ന സ്​ത്രീയുടെ വിവരണം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ താൻ അത്തരത്തിലൊരു പരാമർശവും നടത്തിയില്ലെന്നും തെറ്റായി വ്യാഖ്യാനിച്ചുവെന്നും ചൂണ്ടിക്കാട്ടി​ മാല തന്നെയാണ്​ പരാതി നൽകിയത്​. തുടർന്ന്​ ജൂൺ 13 ന്​ സുപ്രിയക്കെതിരെ പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യുകയായിരുന്നു. 

ലോക്ഡൗൺ സമയത്ത് യാതൊരു പ്രശ്നവും നേരിട്ടിട്ടില്ല. ഞാനും കുട്ടികളും പട്ടിണിയായിരുന്നു എന്ന് പറഞ്ഞതിലൂടെ ലേഖിക എ​​െൻറ ദാരിദ്ര്യത്തെയും ജാതിയെയും പരിഹസിക്കുകയായിരുന്നു - മാല പൊലീസിൽ നൽകിയ  പരാതിയിൽ പറയുന്നു.

അതേസമയം, റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി സ്ക്രോൾ വ്യക്തമാക്കി. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ ഭീഷണിപ്പെടുത്തി തടയാനും നിശബ്ദമാക്കാനുമുള്ള ശ്രമമാണ്​ കേസെന്നും ലോക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്നവരുടെ ജീവിതസാഹചര്യങ്ങൾ പുറത്തുവരുന്നത്​ തടയാനുള്ള ശ്രമമാണെന്നും സ്ക്രോൾ വ്യക്തമാക്കി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modipolicejournalistprime ministervaranasipolice casemalayalam newsindia newsSupriya SharmaUttar Pradesh
News Summary - Journalist Charged By UP Police Over Story On Village Adopted By PM -India news
Next Story