Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kunal Kamra
cancel
Homechevron_rightNewschevron_rightIndiachevron_rightതമാശ പറഞ്ഞതിന്​​...

തമാശ പറഞ്ഞതിന്​​ പ്രതിരോധം ആവശ്യമില്ല, ​കോടതിയലക്ഷ്യത്തിന്​​ മാപ്പുപറയാനില്ലെന്ന്​ കുനാൽ കംറ

text_fields
bookmark_border

ന്യൂഡൽഹി: സദസ്സിൽ ആസ്വദിക്കുന്നവരെ​ മാത്രം ഉദ്ദേശിച്ചുള്ള തമാശയേ താൻ പറഞ്ഞുള്ളൂവെന്നും അതി​െൻറ പേരിൽ കോടതിയോട്​ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്റ്റാൻഡ്​അപ്​ കൊമേഡിയൻ കുനാൽ കംറ. റിപ്പബ്ലിക്​ ടി.വി ​എഡിറ്റർ ഇൻ ചീഫ്​ അർണബ്​ ഗോസ്വാമിക്ക്​ ജാമ്യം അനുവദിച്ചതിനെ കുറിച്ച്​ ട്വിറ്ററിൽ നടത്തിയ രൂക്ഷ പ്രതികരണത്തിന്​ ലഭിച്ച കോടതിയലക്ഷ്യ​ നോട്ടീസിന്​ മറുപടിയിലാണ്​ കുനാൽ കംറ വീണ്ടും നിലപാട്​ കടുപ്പിച്ചത്​.

''തമാശ പറയുന്നതിന്​ പ്രതിരോധം ആവശ്യമില്ല. ഈ തമാശകൾ ഒട്ടും യഥാർഥമല്ല. അങ്ങനെയാണെന്ന്​ അവകാശവാദവുമില്ല. പലയാളുകളും തങ്ങളെ ചിരിപ്പിക്കാത്ത തമാശകൾ കേൾക്കാൻ നിൽക്കാറില്ല. രാഷ്​ട്രീയ നേതാക്കൾ വിമർശകരെ അവഗണിക്കുംപോലെ അവർ ഇവ​യെയും അവഗണിക്കും''- സുപ്രീം കോടതി കഴിഞ്ഞ ഡിസംബറിൽ നൽകിയ കോടതിയലക്ഷ്യ നോട്ടീസിന്​ മറുപടിയായി നൽകിയ സത്യവാങ്മൂലം പറയുന്നു.

അശോക്​ ഭൂഷൺ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്​ ഡിസംബർ 18നാണ്​ കംറക്ക്​ നോട്ടീസ്​ നൽകിയത്​. നിരവധി പേർ നൽകിയ പരാതികളിലായിരുന്നു കോടതി നോട്ടീസ്​. വെള്ളിയാഴ്​ച കേസ്​ ​വീണ്ടും പരിഗണിച്ച പരമോന്നത കോടതി കംറയുടെ സത്യവാങ്​മൂലത്തിന്​ പരാതിക്കാരുടെ മറുപടി അറിയാൻ രണ്ടാഴ്​ചത്തേക്ക്​ വാദംകേൾക്കൽ നീട്ടി. അറ്റോണി ജനറൽ കെ.കെ വേണുഗോപാലി​െൻറ അനുമതിയോടെ അഭിഭാഷകരടക്കം എട്ടുപേരാണ്​ പരാതിക്കാർ.

''ജുഡീഷ്യൽ ഓഫീസുകൾ ഉൾപെടെ ഭരണഘടനാ ഓഫീസുകൾ തമാശയിൽനിന്ന്​ സംരക്ഷണം അറിയാത്തവയാണെന്ന്​ താൻ വിശ്വസിക്കുന്നു. പ്രബലരായ വ്യക്​തികളും സ്​ഥാപനങ്ങളും വിമർശനവും ആക്ഷേപവും സഹിഷ്​ണുതയോടെ സ്വീകരിക്കാൻ കരുത്ത്​ കാണിച്ചില്ലെങ്കിൽ തടവിലാക്കിയ കുറെ കലാകാരൻമാരുടെയും മടിയിൽ ലാളിച്ചുവളർത്തുന്ന നായ്​ക്കളുടെയും നാടായി നാം ചുരുങ്ങും''. മധ്യപ്രദേശ്​ കോടതി ആഴ്​ചകളായി തടവിലിട്ട്​ ഇനിയും ജാമ്യം ലഭിക്കാത്ത കലാകാരൻ മുനവർ ഫാറൂഖിയുടെ സംഭവം ''രാജ്യത്ത്​ അസഹിഷ്​ണുതയുടെ വളരുന്ന സംസ്​കാരത്തി​െൻറ' തെളിവാണെന്നും സത്യവാങ്​മൂലം പറയുന്നു.

ഇതി​െൻറ പേരിൽ ലക്ഷ്​മണ രേഖ കടന്നുവെന്ന്​ പറഞ്ഞ്​ ത​െൻറ ഇൻറർനെറ്റ്​ സേവനം കോടതി എക്കാലത്തേക്കും അവസാനിപ്പിച്ചാൽ 'കശ്​മീരി ചങ്ങാതിമാരെ' പോലെ താനും എല്ലാ ആഗസ്​റ്റ്​ 15നും 'ഹാപ്പി ഇൻഡിപെൻഡൻസ്​ ഡേ'' സന്ദേശം അയക്കുന്ന ആളായി മാറാൻ സന്തോഷമേയുള്ളൂ'വെന്നും കംറ പറയുന്നു.

''പല വിഷയങ്ങളിലും പല കോടതികളുടെയും തീരുമാനങ്ങളിൽ വിയോജിപ്പുണ്ട്​''. പക്ഷേ, തീരുമാനം എന്തായാലും അവയെ പുഞ്ചിരിയോടെ താൻ സ്വീകരിക്കും''.

''ഈ വിഷയത്തിൽ സുപ്രീം കോടതി ബെഞ്ചിനെ താൻ മോശമായി കാണില്ല. കാരണം അത്​ കോടതിയലക്ഷ്യമായി മാറും. പീഡിതർക്ക്​ ആശ്വാസമാകുകയും സുഖിച്ചിരിക്കുന്നവർക്ക്​ അസ്വസ്​ഥത സൃഷ്​ടിക്കുകയും​ ചെയ്യുകയെന്ന കോമഡിയുടെ തത്ത്വമാണ്​ താൻ പാലിച്ചതെന്നും' സത്യവാങ്​മൂലം വ്യക്​തമാക്കുന്നു. ലോകത്തെ ഏറ്റവും കരുത്തുറ്റ കോടതിയുടെ അടിത്തറ ഇളക്കാൻ മാത്രം ത​െൻറ ട്വീറ്റുകൾക്ക്​ ശേഷിയില്ലെന്നും കംറ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunal Kamrasupreme courtno apology
Next Story