ജോയൻറ് സെക്രട്ടറി പദവിയിൽ സ്വകാര്യ നിയമനം തുടങ്ങി
text_fieldsന്യൂഡൽഹി: വിവിധ മന്ത്രാലയങ്ങളിൽ ജോയൻറ് സെക്രട്ടറിതലത്തിൽ സ്വകാര്യ മേഖലയിൽ നിന്ന് കരാർ നിയമനം. നയപരമായ തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും ചുമതലപ്പെട് ടവരുടെ ഇൗ പദവിയിൽ ഒൻപതു പേരെയാണ് കേന്ദ്ര പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) കഴിഞ്ഞ ദിവസം നിയമിച്ചത്. നിയമനങ്ങളിലെ നയപരമായ മാറ്റം കൂടിയാണിത്.
സാമ്പത്തികം, ഫിനാൻഷ്യൽ സർവിസസ്, കാർഷികം, വാണിജ്യം, വ്യോമയാനം, പരിസ്ഥിതി- വനം- കാലാവസ്ഥ വ്യതിയാനം, റോഡ് ഗതാഗതം, ഷിപ്പിങ്, ഉൗർജം തുടങ്ങിയ വകുപ്പുകളിലാണ് ജോയൻറ് െസക്രട്ടറിമാരായി സ്വകാര്യ മേഖലയിലെ വിദഗ്ധരെ നിയമിച്ചത്. മൂന്നു വർഷമാണ് ഇവരുടെ കാലാവധി. പ്രവർത്തന മികവിെൻറ അടിസ്ഥാനത്തിൽ അഞ്ചുവർഷം വരെ നീട്ടും. ജോയൻറ് സെക്രട്ടറിമാരായി െഎ.എ.എസ്, െഎ.പി.എസ്, െഎ.എഫ്.എസ്, െഎ.ആർ.എസ് എന്നിങ്ങനെ സിവിൽ സർവിസസിൽനിന്നാണ് ഇതുവരെ നിയമനം നടത്തി വന്നത്. ഭരണം മെച്ചപ്പെടുത്തുന്നതിെൻറ പേരിൽ, സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ കുറവു ചൂണ്ടിക്കാട്ടിയാണ് ജോയൻറ് സെക്രട്ടറിമാരായി സ്വകാര്യമേഖലയിൽനിന്നുള്ളവരെ നിയമിച്ചത്.
6,553 ഐ.എ.എസ് ഉദ്യോഗസ്ഥർ വേണ്ടിടത്ത് 22 ശതമാനം പേരുടെ കുറവുണ്ടെന്നും നിയമനം വര്ധിപ്പിച്ചിട്ടും കാര്യമായ മാറ്റം ഉണ്ടായില്ലെന്നുമാണ് സർക്കാറിെൻറ വാദം. കൂടാതെ, ഉദ്യോഗസ്ഥ സംവിധാനം മെച്ചപ്പെടുത്തുന്നതിന് പുറത്തുനിന്നുള്ള വിദഗ്ധരെ നിയമിക്കണമെന്ന് നിതി ആയോഗ് ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. യു.പി.എസ്.സി കഴിഞ്ഞ ജൂണിൽ 10 വകുപ്പുകളിലേക്കാണ് ജോയൻറ് സെക്രട്ടറിതലത്തിലേക്ക് അപേക്ഷ ക്ഷണിച്ചത്. 6,077 അപേക്ഷകളാണ് ലഭിച്ചത്. സ്വകാര്യമേഖലയിൽനിന്നും വിവിധ സർക്കാർ വകുപ്പുകളിൽ ജോയൻറ് സെക്രട്ടറിമാരായി നിയമിക്കുേമ്പാൾ ആർ.എസ്.എസിെൻറ ഇടപെടലിനും സംവരണ അട്ടിമറിക്കും കാരണമാകുമെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
