Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടൽ; സൈന്യം കെട്ടിടം വളഞ്ഞു

text_fields
bookmark_border
കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടൽ; സൈന്യം കെട്ടിടം വളഞ്ഞു
cancel

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ അര്‍വാനിയിലെ ഇദ്ഗാ മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരരുടെ മൂന്നംഗ സംഘമാണ് ഒളിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്. 

സമീപ പ്രദേശത്തെ കെട്ടിടത്തിനുള്ളില്‍ ഒളിച്ച ഇവരെ പിടികൂടാന്‍ സുരക്ഷാസേന കെട്ടിടം വളഞ്ഞിരിക്കുകയാണ്. രൂക്ഷമായ വെടിവെപ്പാണ് ഭീകരരും സുരക്ഷാസേനയും തമ്മില്‍ നടക്കുന്നതെന്നാണ് വിവരം‍. സി.ആർ.പി.എഫ്, രാഷ്ട്രീയ റൈഫിൾസ്, സ്പെഷ്യൽ ഒാപ്പറേഷൻ ഗ്രൂപ്പ്, ജമ്മു കശ്മീർ പൊലീസ് എന്നിവരാണ് സംയുക്ത തെരച്ചിൽ നടത്തുന്നത്. 

ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാത്തിലാണ് സേന പ്രദേശത്ത് സംയുക്ത തെരച്ചില്‍ നടത്തിയത്. ഈ സമയത്ത് ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Joint search operation on for suspected three terrorists in jammu kashmir
Next Story