Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിൽ ചേരാനുള്ള...

ബി.ജെ.പിയിൽ ചേരാനുള്ള സിന്ധ്യയുടെ തീരുമാനം ശരിയായിരുന്നില്ലെന്ന്​​​ പ്രദ്യോത് ദേബ്ബർമ

text_fields
bookmark_border
scindya
cancel

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്നത്​ ജോതിരാദിത്യ സിന്ധ്യയുടെ ശരിയായ തീരുമാനമായിരുന്നില്ലെന്ന്​ മുൻ ത്രിപുര കോൺഗ്രസ് അധ്യക്ഷനും ബന്ധുവും മാണിക്യ രാജകുടുംബത്തിന്‍റെ തലവനുമായ പ്രദ്യോത് ദേബ്ബർമ. കോൺഗ്രസിൽ നിന്ന് ​ബി.ജെ.പിയിലേക്ക്​ ചാടുകയെന്നത്​ ശരിയായ തീരുമാനമായിരുന്നില്ല. യുവനേതാക്കൾക്ക്​ കോൺഗ്രസ്​ ഇടം നൽകാത്ത സാഹചര്യത്തിൽ രാജ്യത്തിനായി എന്ത്​ ചെയ്യാൻ കഴിയുമെന്ന്​ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.

യുവനേതാക്കൾ ഒരുമിച്ച്​ ഇന്ത്യയിൽ ശക്​തമായ പ്രതിപക്ഷത്തെ ഉണ്ടാക്കുകയാണ്​ വേണ്ടത്​. സചിൻ പൈലറ്റ്​, അജോയ്​ കുമാറിനെ പോലുള്ള നേതാക്കൻമാർക്ക്​ ഇതിനുള്ള കഴിവുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

മുൻ ഐ.പി.എസ്​ ഓഫീസറും ഝാർഖണ്ഡ്​ കോൺഗ്രസ്​ അധ്യക്ഷനുമായ അജോയ്​ കുമാർ പാർട്ടി വിട്ട്​ ആം ആദ്​മി പാർട്ടിയിൽ ചേർന്നിരുന്നു. രാജസ്ഥാനിൽ നിന്നുള്ള നേതാവായ സചിൻ പൈലറ്റും കോൺഗ്രസ്​ നേതൃത്വവും തമ്മിൽ പ്രശ്​നങ്ങൾ നില നിൽക്കുന്നുണ്ടെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ്​ പ്രദ്യോത് ദേബ്ബർമയുടെ പ്രസ്താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyapradesh congressJyotiraditya Scindiamalayalam newsindia news
News Summary - Joining BJP Was Not The Right Option: Jyotiraditya Scindia-India news
Next Story