Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചിട്ടും പൊലീസ് മുഖവിലക്കെടുത്തില്ലെന്ന് ജോൺ ബ്രിട്ടാസ്, കസ്റ്റഡിയിലെടുത്തവരെ മാറ്റുന്നത് എവിടേക്ക് ? വ്യക്തമാക്കാതെ ഡൽഹി പൊലീസ്

text_fields
bookmark_border
ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചിട്ടും പൊലീസ് മുഖവിലക്കെടുത്തില്ലെന്ന് ജോൺ ബ്രിട്ടാസ്, കസ്റ്റഡിയിലെടുത്തവരെ മാറ്റുന്നത് എവിടേക്ക് ? വ്യക്തമാക്കാതെ ഡൽഹി പൊലീസ്
cancel

ന്യൂഡൽഹി: ജന്തർമന്തറിലേക്ക് പ്രതിഷേധം നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പിണറായി വിജയനടക്കമുള്ള നേതാക്കളെ കരുതൽ തടങ്കൽ കേന്ദ്രത്തിലെത്തിക്കാതെ ഡൽഹി പൊലീസ്. നഗരം ചുറ്റിച്ച് ആദ്യം ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചു. തുടർന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയാണെന്നും എവിടേക്കെന്ന് അറിയിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു. പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും പൊലീസ് മുഖവിലക്കെടുക്കുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് എം.പി ആരോപിച്ചു.

പിണറായി വിജയൻ, ജോൺ ബ്രിട്ടാസ്, കെ.എൻ. ബാല​ഗോപാൽ തുടങ്ങി നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കസ്റ്റഡിയിലെടുത്ത് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിക്കാതെ ന​ഗരം ചുറ്റിക്കുകയായിരുന്നു. ആദ്യം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് പൊലീസ് അറിയിച്ചില്ലെന്നും പിന്നീട് ഛത്രസാൽ സ്റ്റേഡിയത്തിലെ കരുതൽ തടങ്കലിൽ എത്തിക്കുകയായിരുന്നെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എന്നാൽ, പിന്നീട് അവിടെ നിന്ന് വീണ്ടും മറ്റൊരിടത്തേക്ക് കൊണ്ടുപോകുകയാണെന്നും എവിടേക്കെന്ന് അറിയിച്ചിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി. പകപോക്കുന്ന തരത്തിലാണ് പൊലീസിന്റെ പെരുമാറ്റമെന്നും നേതാക്കൾ പ്രതികരിച്ചു.

അതേസമയം, മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, സി.ഐ.ടി.യു. നേതാവ് എളമരം കരീം, സിപിഐ നേതാവ് പ്രകാശ് ബാബു തുടങ്ങിയവരെ സിങ്കു അതിർത്തിക്കടുത്തുള്ള ബുരാരിയിൽ എത്തിച്ചതായും സൂചനയുണ്ട്. മണിക്കൂറുകളോളം നഗരം ചുറ്റിച്ച ശേഷമാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്നും ജയിൽപോലെ അറകളുള്ള വാഹനത്തിലാണ് തങ്ങളെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോയതെന്ന് പി. രാജീവ് പറഞ്ഞു.

'ഒരു മണിക്കൂറോളം ആയി വാഹനത്തിൽ. അറകളുള്ള വാഹനത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങോട്ടാണെന്ന് അറിയില്ല. പൊലീസ് സ്റ്റേഷനിലേക്കാണെന്നാണ് പറഞ്ഞത്. കേരള ഹൗസിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾതന്നെ എല്ലാവരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർച്ചയായി ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറോളമായി. നാല് അറകളാണ് വാഹനത്തിൽ ഉള്ളത്. 15 പേരാണ് ഒപ്പം ഉള്ളത്. പൊലീസിന്റെ ബലപ്രയോഗത്തിൽ പലർക്കും പരിക്കേറ്റിട്ടുണ്ടെ'ന്നും പി. രാജീവ് പറഞ്ഞു.

'പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്ത് ഞങ്ങളെ എങ്ങോട്ടോ കൊണ്ടുവന്നിരിക്കുകയാണ്. 25 ഓളം പ്രവർത്തകർ വാഹനത്തിൽ ഉണ്ടായിരുന്നു. ബുരാരിയിലാണ് ഇപ്പോൾ ഞങ്ങളെ എത്തിച്ചിരിക്കുന്നത്. സി.പി.എം നേതാക്കളൊക്കെ ഇവിടെ ഉണ്ട്. ഒരു മുറിയിൽ കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണ്. വളരെ മോശമായ നിലയിലാണ് പൊലീസ് പെരുമാറുന്നതെന്നും' എളമരം കരീം പറഞ്ഞു. 'ഒരു മണിക്കൂറോളം നഗരത്തിൽ റോന്ത് ചുറ്റിച്ച ശേഷം ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചിരിക്കുകയാണ്. എന്താണ് ഞങ്ങൾ ചെയ്ത കുറ്റം എന്ന് അറിയില്ല. മര്യാദയില്ലാതെയാണ് പൊലീസ് പെരുമാറുന്നത്. ഫോട്ടോ എടുത്താൽ പേടിപ്പിക്കുന്ന അവസ്ഥയാണ്. ഇതാണ് ഡൽഹിയിൽ നടക്കുന്നതെന്നും' ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. ആം ആദ്മി പാർട്ടി നേതാവ് കെജ്രിവാളിന്റെ വസതിക്ക് മുമ്പിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - John Brittas Alleges Police Misconduct in Delhi
Next Story