Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോഡോ യാത്ര:...

ജോഡോ യാത്ര: കോൺഗ്രസിന്‍റെ പേരിൽ സവർക്കറുടെ ഫോട്ടോയുള്ള ബോർഡ്

text_fields
bookmark_border
ജോഡോ യാത്ര: കോൺഗ്രസിന്‍റെ പേരിൽ സവർക്കറുടെ ഫോട്ടോയുള്ള ബോർഡ്
cancel

ബംഗളൂരു: 'ഭാരത്​ ജോഡോ യാത്ര' കർണാടകയിൽ പര്യടനം നടത്തുന്നതിനിടെ കോൺഗ്രസിന്‍റെ പേരിൽ ആർ.എസ്​.എസ്​ ആചാര്യൻ വി.ഡി സവർക്കറുടെ ഫോട്ടോയും ഉൾപ്പെട്ട ബോർഡ്​. വ്യാഴാഴ്ച സോണിയഗാന്ധി പ​ങ്കെടുത്ത പരിപാടി നടന്ന മാണ്ഡ്യയി​ലാണ്​ ബോർഡ്​ പ്രത്യക്ഷപ്പെട്ടത്​. ബോർഡിൽ വലിയ രൂപത്തിലാണ്​ സവർക്കറുടെ ഫോട്ടോ ഉള്ളത്​. തൊട്ടടുത്ത്​ രാഹുൽഗാന്ധിയുടെ ചിത്രവുമുണ്ട്​.

ബോർഡിന്‍റെ താഴെ 'ശാന്തിനഗർ എം.എൽ.എ എൻ. എ. ഹാരിസ്' എന്ന്​ എഴുതിയിട്ടുമുണ്ട്​. ഹാരിസിന്‍റെ ഫോട്ടോയും ഉണ്ട്​.​​ പി.സി.സി പ്രസിഡന്‍റ്​ ഡി.കെ. ശിവകുമാർ, പ്രതിപക്ഷനേതാവ്​ സിദ്ദരാമയ്യ എന്നിവരുടെ ചിത്രങ്ങൾ മുകളിലായും ഉണ്ട്​.

എന്നാൽ ബോർഡ്​ കോൺഗ്രസ്​ അല്ല സ്ഥാപിച്ചതെന്നും ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്നും എൻ.എ.ഹാരിസ് എം.എൽ.എ​ പ്രതികരിച്ചു. ബോർഡിന്​ പിന്നിൽ ദുഷ്ടശക്​തികളാണെന്നും ജോഡോയാത്രയുടെ സ്വീകാര്യത കണ്ട്​ വിറളിപൂണ്ടവരാണ്​ ഇതിന്​ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat Jodo Yatra
News Summary - Jodo Yatra: A board with Savarkar's photo in the name of Congress
Next Story