Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോലി നഷ്​ടമായി;...

ജോലി നഷ്​ടമായി; മധ്യപ്രദേശിൽ നാലംഗ കുടുംബം ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
suicide-23
cancel

ഭോപ്പാൽ: തൊഴിൽ നഷ്​ടമായതിനെ തുടർന്ന്​ മധ്യപ്രദേശിൽ നാലംഗ കുടുംബവും ആത്​മഹത്യ ചെയ്​തു. അഭിഷേക്​ സക്​സേന(45), ഭ ാര്യ പ്രീതി സക്​സേന(42), ഇരട്ട കുട്ടികളായ അദ്വൈത്​, അനന്യ എന്നിവരെയാണ്​ മരിച്ച നിലയിൽ വെള്ളിയാഴ്​ച കണ്ടെത്തിയത്​.

ഇന്ദോറിലെ ഒരു റിസോർട്ടിൽ നിന്നാണ്​​ നാല്​ പേരുടെയും മൃതദേഹം കണ്ടെടുത്തത്​​. ഓൺലൈൻ ട്രേഡിങ്ങിലൂടെയും ഇവർക്ക്​ വൻ തുക നഷ്​ടമായെന്ന്​ സംശയമുണ്ട്​. അഭിഷേകിൻെറ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്​തതയുണ്ടാവു.

കഴിഞ്ഞ കുറച്ച്​ മാസങ്ങൾക്ക് മുമ്പ്​ അഭിഷേകിൻെറ ജോലി നഷ്​ടമായിരുന്നു. അഭിഷേകിൻെറ ഭാര്യക്ക്​ ഇ-കോമേഴ്​സ്​ കമ്പനിയിൽ ജോലിയുണ്ടെങ്കിലും ഇവരുടെ ദൈനംദിന ചെലവുകൾക്ക്​ ഇതിൽ നിന്ന്​ ലഭിക്കുന്ന വരുമാനം​ മതിയായിരുന്നില്ലെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indoremalayalam newsindia newsTechie suicide
News Summary - Jobless techie killed himself, family-India news
Next Story