Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാർ പദവി ഒഴിയണം, സർക്കാരിനെ ചോദ്യം ചെയ്യുന്നത് രാജ്യവിരുദ്ധതയല്ല; എസ്.ഐ.ആർ പ്രക്ഷോഭത്തിന് പിന്തുണയുമായി ജോബ് കുര്യൻ

text_fields
bookmark_border
ഗ്യാനേഷ് കുമാർ പദവി ഒഴിയണം, സർക്കാരിനെ ചോദ്യം ചെയ്യുന്നത് രാജ്യവിരുദ്ധതയല്ല; എസ്.ഐ.ആർ പ്രക്ഷോഭത്തിന് പിന്തുണയുമായി ജോബ് കുര്യൻ
cancel

തിരുവനന്തപുരം: രാജ്യത്ത് നടക്കുന്ന എസ്.ഐ.ആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഗായകൻ ജോബ് കുര്യൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ ഐക്യദാർഢ്യം വ്യക്തമാക്കിയത്. ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ എല്ലാവരോടും നന്ദിയും ആദരവും അറിയിച്ച അദ്ദേഹം, എസ്.ഐ.ആറിനെതിരെ രംഗത്തുള്ള പ്രതിപക്ഷ പാർട്ടികൾക്കും സംഘടനകൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ജനാധിപത്യത്തെയും രാജ്യത്തെയും സംരക്ഷിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇതോടൊപ്പം പങ്കുവെച്ച വിശദമായ മറ്റൊരു കുറിപ്പിൽ കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാനുള്ള തിരുത്തലുകൾ വരുത്തണമെന്നും, സർക്കാരിന്റെ സ്വാധീനങ്ങൾക്ക് വഴങ്ങാതെ കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പദവി ഒഴിയണമെന്നാണ് കരുതുന്നതെന്നും പറഞ്ഞ ഗായകൻ, സർക്കാരിനെ ചോദ്യം ചെയ്യുന്നത് ഒരിക്കലും രാജ്യവിരുദ്ധതയല്ലെന്ന് ഓർമ്മിപ്പിച്ചു. വർഗീയവിദ്വേഷം പരത്തുന്നതും, മുൻകാല നേതാക്കളെ കുറ്റപ്പെടുത്തുന്നതും, സ്ഥലങ്ങളുടെ പേരുമാറ്റുന്നതും, ഭാഷയും ഭക്ഷണരീതികളും അടിച്ചേൽപ്പിക്കുന്നതും സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തില്ലെന്നും, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാൻ പരാജയപ്പെട്ട ഒരു സർക്കാർ നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളാണിതെന്നും ജോബ് കുര്യൻ തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Job Kurian Supports SIR Protest, Demands Gyanesh Kumar's Resignation
Next Story