ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിജയത്തിൽ പ്രതികരണവുമായി ബി.ജെ.പി. തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നവരാണ് രാജാക്കൻമാരെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
ഇത് വികസനത്തിെൻറയും അമിത് ഷായുടെയും വിജയമാണ്. തങ്ങളുടെ നയങ്ങളും ഭരണവും ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു. ബി.ജെ.പിയുടെ ബൂത്തുതലം മുതലുള്ള പ്രവർത്തകർക്ക് ഇൗ വിജയം അവകാശപ്പെട്ടതാണെന്ന് സ്മൃതി പറഞ്ഞു.
തുടർച്ചയായ ആറാം തവണയാണ് ഗുജറാത്തിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത്. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നില നിർത്താനായില്ലെങ്കിലും കനത്ത പോരാട്ടത്തിനിടയിലും ബി.ജെ.പിക്ക് വിജയിക്കാൻ സാധിച്ചു. ഹിമാചൽപ്രദേശിൽ കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു.