ന്യൂഡൽഹി: ജവഹർലാൽ നെഹ്റു (ജെ.എൻ.യു) വൈസ് ചാൻസലറെ മാറ്റുക എന്നതാണ് വിദ്യാർഥികളുടെ അടിയന്തരാവശ്യമെന്ന് ജെ.എൻ.യു.എ സ്.യു പ്രസിഡന്‍റ് ഐഷി ഘോഷ്. വി.സിയുടെ അനാസ്ഥയാണ് വിദ്യാർഥിക്കെതിരായ ആക്രമണത്തിൽ കലാശിച്ചത്. നിലവിലെ വി.സിയിൽ നിന്ന് നീതി കിട്ടില്ലെന്നും ഐഷി ഘോഷ് വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട് തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുമ്പോൾ കാണാനോ കാര്യമന്വേഷിക്കാനോ വി.സി തയാറായില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വി.സിയെ പുറത്താക്കണം. അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു.
മാസങ്ങളായി ഫീസ് വർധനവിനെതിരെ വിദ്യാർഥികൾ സമരത്തിലാണ്. വർധിപ്പിച്ച ഫീസ് പിൻവലിക്കണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു.