Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു; ​പൊലീസ്​...

ജെ.എൻ.യു; ​പൊലീസ്​ നടപടിക്കെതിരെ അധ്യാപക സംഘടനയുടെ പ്രതിഷേധം

text_fields
bookmark_border
ജെ.എൻ.യു; ​പൊലീസ്​ നടപടിക്കെതിരെ അധ്യാപക സംഘടനയുടെ പ്രതിഷേധം
cancel

ന്യൂഡൽഹി: ഫീസ്​ വർധനക്കെതിരായ സമരം ശക്തമാക്കിയ ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല (ജെ.​​എ​ൻ.​യു) വ ി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ പൊലീസ് നടപടിക്കെതിരെ അധ്യാപക സംഘടനകൾ രംഗത്ത്​. ഇന്ന് ക്യാമ്പസിൽ അധ്യാപക സംഘടന പ്രതിഷേധം നടത്തും.

വി.സിയുടെ നിലപാടിൽ മാറ്റം വരുത്തണമെന്നാണ് വിദ്യാർഥി യൂണിയന്‍റെ ആവശ്യം. ഇന്ന് വിദ്യാർഥി യൂനിയന്‍ വാർത്താ സമ്മേളനം നടത്തുകയും തുടര്‍ന്ന് തുടർസമരം പ്രഖ്യാപിക്കുകയും ചെയ്യും. ഫീ​സ്​ കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത്​ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പാ​ർ​ല​മ​​​​െൻറി​ന്​ മു​ന്നി​ലേ​ക്ക്​ മാ​ർ​ച്ചാ​യി നീ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ പൊലീസ് തല്ലി ഓടിച്ചിരുന്നു. വഴിവിളക്കുകൾ അണച്ച ശേഷമായിരുന്നു പൊലീസിന്‍റെ അതിക്രമം.

അന്ധവിദ്യാ‍ർത്ഥികൾ അടക്കം നിരവധി വിദ്യാ‍ർഥികൾക്ക് പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റിരുന്നു. വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായതോടെ ജെ.എൻ.യു യൂ​നി​യ​ൻ നേ​താ​ക്ക​ളെ കേ​ന്ദ്ര മാ​ന​വ വി​ഭ​വ​​ശേ​ഷി സെ​ക്ര​ട്ട​റി ച​ർ​ച്ച​ക്ക്​ വി​ളി​ച്ചിരുന്നു. ഇതിന്​ തൊട്ടുപിറകെയാണ്​ പൊലീസ്​ ലാത്തി ചാർജ്​ നടത്തിയത്​.

വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യും സ​മ​ര​ക്കാ​രു​മാ​യി പൊ​ലീ​സ്​ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. തു​ട​ർ​ന്ന്​ വ​ർ​ധി​പ്പി​ച്ച ഫീ​സി​ൽ സ​ർ​ക്കാ​ർ നേ​രി​യ കു​റ​വു വ​രു​ത്തി. എ​ന്നാ​ൽ, ഇ​ത്​ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ശ്ര​മ​മാ​ണ്​ എ​ന്ന നി​ല​പാ​ടാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUpoliceindia newsfee hikestudents protest
News Summary - JNU students protest - India news
Next Story