ജെ.എൻ.യു സമരം ശക്തമാകുന്നു; വിദ്യാർഥികൾക്ക് പിന്തുണയുമായി അധ്യാപകരും
text_fieldsന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടിയതടക്കമുള്ള നടപടിക്കെതിരെ ജവഹർലാൽ നെ ഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥികൾ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. രണ ്ടാഴ്ചയായി കാമ്പസിനകത്ത് നടന്നുവന്ന സമരം തിങ്കളാഴ്ചയുണ്ടായ പൊലീസ് അതിക്ര മത്തിലൂടെ ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. വിദ്യാർഥികൾക്ക് അധ്യാപക സംഘടനയായ ജെ.എൻ.യു.ടി.എ പിണുണ അറിയിച്ച് രംഗത്തുവന്നു.
സമാധാനപരമായി സമരം നടത്തിയിരുന്ന വിദ്യാർഥികളെ പൊലീസ് ക്രൂരമായി ആക്രമിച്ചത് അപലപനീയമാണെന്നും വൈസ് ചാൻസലർ ജഗദീഷ് കുമാർ വിദ്യാർഥികളുമായി ചർച്ചനടത്തി പ്രശ്നം അവസാനിപ്പിക്കാത്തതാണ് ഇത്രയും വഷളാവാൻ കാരണമെന്നും ജെ.എൻ.ടി.യു.എ വ്യക്തമാക്കി. കാമ്പസിലേക്കുള്ള ഗേറ്റുകൾ അടച്ചും സർവകലാശാല പ്രവർത്തനം തടസ്സപ്പെടുത്തിയും സമരം കൂടുതൽ ശക്തമാക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. ഫീസ് വർധന, ഡ്രസ്കോഡ്, ഹോസ്റ്റൽ സമയ നിയന്ത്രണം തുടങ്ങിയവ പിൻവലിക്കുകയും വൈസ് ചാൻസലർ വിദ്യാർഥികളുമായി ചർച്ച നടത്തുകയും ചെയ്താൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നും യൂനിയൻ വ്യക്തമാക്കി.
ഫീസ് ഉയർത്തിയ നടപടിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ പഠനം ഉപേക്ഷിക്കേണ്ടിവരുമെന്ന് നിരവധി വിദ്യാർഥികൾ പറഞ്ഞു. അതിനിടെ, ഫീസ് ഉയർത്തിയതിനെതിരെ എ.ബി.വി.പി രംഗത്തുവന്നു. തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന്് ആവശ്യപ്പെട്ട് യൂനിവേഴ്സിറ്റി ഗ്രാൻഡ്സ് കമീഷൻ(യു.ജി.സി) ആസ്ഥാനത്തേക്ക് ബുധനാഴ്ച മാർച്ച് നടത്തുമെന്ന് എ.ബി.വി.പി പ്രഖ്യാപിച്ചു. ജെ.എൻ.യു വിദ്യാർഥി യൂനിയൻ നടത്തുന്ന സമരത്തിൽ എ.ബി.വി.പി മാത്രമാണ് പങ്കെടുക്കാതിരുന്നത്.
ജെ.എൻ.യു വരേണ്യവിഭാഗത്തിന് മാത്രമായി മാറ്റിയെടുക്കുകയാണെന്നും സാധ്യമായ നിരക്കിൽ ഉയർന്ന ഗുണമേന്മ ലഭിച്ച വിദ്യാഭ്യാസ സമ്പ്രദായമാണ് ഇപ്പോൾ തകർക്കപ്പെട്ടതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി. 2017ലെ റിപ്പോർട്ട് അനുസരിച്ച് ജെ.എൻ.യുവിൽ പ്രവേശനം നേടിയ 40 ശതമാനം വിദ്യാർഥികളുടെ കുടുംബങ്ങളുെടയും മാസവരുമാനം 12,000 രൂപക്കു താഴെയാണെന്നും പി.ബി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
