Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു...

ജെ.എൻ.യു വിദ്യാർഥികളുടെ രാഷ്ട്രപതി ഭവൻ മാർച്ചിന് നേരെ ലാത്തിച്ചാർജ്; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
jnu
cancel

ന്യൂഡൽഹി: വൈസ് ചാൻസലറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേക്ക് ജെ.എൻ.യു വിദ്യാർഥികൾ നടത്തിയ മാർച്ച ിന് നേരെ പൊലീസ് ലാത്തിച്ചാർജ്. പൊലീസ് നടപടിയിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഏറെ പേർക്കും തലക്കാണ് ലാത് തിയടിയേറ്റത്. മലയാളി വിദ്യാർഥികളടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

റോഡിൽ കുത്തിയിരുന്നു പ്രതിഷേധി ച്ച വിദ്യാർഥികളെ വാഹനത്തിൽ കയറ്റാൻ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. വിദ്യാർഥികളും പൊലീസും തമ്മിൽ ഉന്തുംതള്ളുമു ണ്ടായി. ലാത്തിചാർജിൽ വിദ്യാർഥികൾ ആദ്യം ചിതറിയോടിയെങ്കിലും പിന്നീട് സംഘടിച്ച് തിരിച്ചെത്തി.

jnu-march

ഇതിനിടെ ചെറു സംഘങ്ങൾ ഇട റോഡുകളിലൂടെ രാഷ്ട്രപതി ഭവനിലേക്ക് പോകാൻ ശ്രമിച്ചു. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർക്ക് രാഷ്ട്ര പതി ഭവന്‍റെ സമീപത്ത് വരെ എത്താൻ സാധിച്ചു. പൊലീസിന്‍റെ ലോറികളിലും ബസിലും സർക്കാർ ബസുകളിലുമാണ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പ്രദേശത്ത് നിന്ന് നീക്കുന്നത്.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ജെ.എൻ.യുവിലെ വിദ്യാർഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് തടഞ്ഞതോടെ ശാസ്ത്രി ഭവനിലും രാഷ്ട്രപതി ഭവനിലേക്കുള്ള പ്രധാന പാതയിലും സംഘർഷം ഉടലെടുത്തു.

​​​​jnu-march

മുദ്രാവാക്യ വിളികളുമായി മുന്നോട്ടു നീങ്ങിയ വിദ്യാർഥികളെ പൊലീസ് തടഞ്ഞു. എണ്ണത്തിൽ കുറവായിരുന്ന പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ആദ്യം സാധിച്ചില്ല. പൊലീസ് പ്രതിരോധം മറികടന്ന് മുന്നോട്ടു പോയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു.

വിദ്യാർഥികൾ ചിതറിയോടിയ സാഹചര്യത്തിൽ ഇവരെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് ശ്രമം പാളുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസുകാർ എത്തിയതോടെയാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായ വിദ്യാർഥികളുടെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പിന്നീട് വിട്ടയച്ചു.
jnu-march

രാഷ്ട്രപതി ഭവന് മുമ്പിലും നോർത്ത് സൗത്ത് ബ്ലോക്കിലും പൊലീസ് സുരക്ഷ ശക്തമാക്കി. കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

ജെ.എൻ.യു വൈസ് ചാൻസലറെ മാറ്റുക എന്നതാണ് വിദ്യാർഥികളുടെ അടിയന്തരാവശ്യമെന്ന് ജെ.എൻ.യു.എസ്.യു പ്രസിഡന്‍റ് ഐഷി ഘോഷ് മാർച്ചിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. വി.സിയുടെ അനാസ്ഥയാണ് വിദ്യാർഥിക്കെതിരായ ആക്രമണത്തിൽ കലാശിച്ചത്. നിലവിലെ വി.സിയിൽ നിന്ന് നീതി കിട്ടില്ലെന്നും ഐഷി ഘോഷ് വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട് തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുമ്പോൾ കാണാനോ കാര്യമന്വേഷിക്കാനോ വി.സി തയാറായില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വി.സിയെ പുറത്താക്കണം. അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു.

മാസങ്ങളായി ഫീസ് വർധനവിനെതിരെ വിദ്യാർഥികൾ സമരത്തിലാണ്. വർധിപ്പിച്ച ഫീസ് പിൻവലിക്കണമെന്നും ഐഷി ഘോഷ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rashtrapati bhavanmalayalam newsindia newsJNU abvp AttackJNU Students March
News Summary - JNU Students March to Rashtrapati Bhavan -India News
Next Story