Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു വിദ്യാർഥി...

ജെ.എൻ.യു വിദ്യാർഥി മാർച്ചിൽ സംഘർഷം; പൊലീസ്​ ലാത്തി വീശി

text_fields
bookmark_border
batton-charge-jnu
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു സർവകലാശാലയിൽ ഹോസ്​റ്റൽ ഫീസ്​ വർധനവിനെതിരെ വിദ്യാർഥികൾ നടത്തിയ മാർച്ച്​ സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ്​ ലാത്തി വീശി. ​പ്രതിഷേധപ്രകടനവുമായി രാഷ്​ട്രപതി ഭവനിലേക്ക്​ നീങ്ങിയവർക്കെതിരെയാണ്​ പൊലീസ്​ ലാത്തി വീശിയത്​.

പൊലീസ്​ ബന്ധവസാക്കിയ ഭിക്കാജി കാമ മെട്രോ സ്​റ്റേഷൻ പ്രകടനക്കാർ മറി കടക്കാൻ നോക്കിയത്​ പൊലീസ്​ തടഞ്ഞു. തുടർന്ന്​ പൊലീസും വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേട്​ ചാടിക്കടക്കാനുള്ള ശ്രമവും പൊലീസ്​ തടഞ്ഞു. സംഘർഷം തുടർന്നതോടെ പൊലീസ്​ ലാത്തി വീശ​ുകയായിരുന്നു.

ഹോസ്​റ്റൽ ഫീസ്​ വർധനവിനെതിരെ ജെ.എൻ.യുവിൽ ഒരു മാസക്കാലമായി വിദ്യാർഥികളുടെ പ്രതിഷേധം തുടർന്നു വരികയാണ്​. വിദ്യാർഥികളുടെ ആവശ്യം അധികൃതർ തള്ളിയതോടെയാണ്​ സർവകലാശാല കാമ്പസിൽ നിന്ന്​ രാഷ്​ട്രപതിയുടെ ഒൗദ്യോഗിക വസതിയിലേക്ക്​ മാർച്ച്​ നടത്താൻ തീരുമാനിച്ചത്​. സാമ്പത്തിക പശ്ചാത്തലം നോക്കാതെ എല്ലാവർക്കു മുമ്പിലും ഗേറ്റ്​ തുറന്നിടുന്ന സർവകലാശാലയുടെ രീതിക്ക്​ വിരുദ്ധമാണ്​ ഹോസ്​റ്റൽ ഫീസ്​ ഉയർത്താനുള്ള അധികൃതരുടെ നടപടിയെന്ന്​ വിദ്യാർഥികൾ ആരോപിച്ചു.

ഫീസ്​ വർധന പിൻവലിക്കൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച്​ വിദ്യാർഥികൾ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ ഇ-മെയിൽ സന്ദേശമയച്ചിരുന്നു. വൈസ്​ ചാൻസലറുടെ രാജി, വിദ്യാർഥികളുടെ പേരിലുള്ള കേസ്​ പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങളും വിദ്യാർഥികൾ ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUmalayalam newsindia newslathi chargejnu Fee Hike
News Summary - JNU Students Lathi-Charged By Cops During Protest In Delhi Over Fee Hike -india news
Next Story