അക്രമസാധ്യത ജെ.എൻ.യു വിദ്യാർഥികൾ മൂന്ന് മണിക്കൂർ മുമ്പ് പൊലീസിനെ അറിയിച്ചു
text_fieldsന്യൂഡൽഹി: യൂനിവേഴ്സിറ്റിയിൽ അക്രമസാധ്യതയുണ്ടെന്ന വിവരം മൂന്ന് മണിക്കൂർ മുമ്പ് തന്നെ ജെ.എൻ.യു വിദ്യാർഥ ികൾ ഡൽഹി പൊലീസിനെ അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. വസന്ത് കുഞ്ച് എസ്.എച്ച്.ഒ റിതുരാജ്, പൊലീസ് ഇൻസ്പെക്ടർ സഞ്ജീവ് മണ്ഡൽ, സ്പെഷ്യൽ കമ്മീഷണർ എന്നിവർക്ക് ജെ.എൻ.യു പ്രസിഡൻറ് ഐഷി ഘോഷ് ഇതുമായി ബന്ധപ്പെട്ട് അയച്ച വാട്സ്ആപ് സന്ദേശങ്ങളാണ് പുറത്ത് വന്നത്.
വലിയ ഒരു സംഘം ആയുധങ്ങളുമായി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപമുണ്ടെന്നും അവർ ജെ.എൻ.യുവിലെ വിദ്യാർഥികളെ ആക്രമിക്കുകയാണെന്നും ഐഷി വാട്സ് ആപ് മെസേജിൽ വ്യക്തമാക്കിയിരുന്നു. മൂന്ന് മണിക്കാണ് ഇത്തരമൊരു സന്ദേശം പൊലീസിന് അയച്ചത്. എന്നാൽ, 7.45 വരെ യൂനിവേഴ്സിറ്റിയിലേക്ക് എത്താൻ പൊലീസ് തയാറായില്ല.

2.30ന് തന്നെ ജെ.എൻ.യുവിലെ അക്രമത്തെ സംബന്ധിച്ച വിവരം പൊലീസിന് കൈമാറിയിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. 50 തവണ ഫോൺ വിളിച്ചിട്ടും നടപടിയെടുക്കാൻ ഡൽഹി പൊലീസ് തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
കാമ്പസിൽ ഇടെപടൽ ആവശ്യപ്പെട്ട് രാത്രി ഏഴ് മണിക്കാണ് സന്ദേശമെത്തിയതെന്നാണ് ഡൽഹി പൊലീസ് പറഞ്ഞിരുന്നത്. ജെ.എൻ.യു അധികൃതരുടെ എഴുതി നൽകിയ അപേക്ഷയില്ലാതെ യൂനിവേഴ്സിറ്റിയിൽ കടക്കാൻ സാധിക്കില്ലെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
