Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമർ ഖാലിദ്​...

ഉമർ ഖാലിദ്​ വധശ്രമക്കേസ്​ അട്ടിമറിക്കാൻ നീക്കം

text_fields
bookmark_border
ഉമർ ഖാലിദ്​ വധശ്രമക്കേസ്​ അട്ടിമറിക്കാൻ നീക്കം
cancel

ന്യൂഡൽഹി: നിരവധി മാധ്യമ സ്​ഥാപനങ്ങൾ പ്രവർത്തിക്കുന്ന ന്യൂഡൽഹി റഫി മാർഗിലെ ഇന്ത്യൻ ന്യൂസ്​ പേപ്പർ സൊസൈറ്റി ബിൽഡിങ്ങിനു​ മുമ്പിൽ മാധ്യമപ്രവർത്തകർ കണ്ടുകൊണ്ടു നിന്ന വധശ്രമത്തെ കേവലം ഉമർ ഖാലിദി​​​െൻറ അവകാശവാദമാക്കി മാറ്റാൻ ബി.ജെ.പി അനുകൂല മാധ്യമങ്ങൾ ശ്രമം തുടങ്ങി. അന്വേഷണ സമയത്ത്​ ഇടപെടരുതെന്ന്​ ഉമർ ഖാലിദ്​ ആവശ്യ​പ്പെട്ടിട്ടും മൊഴി എടുക്കുന്ന മുറിയിലേക്ക്​ കയറി വന്ന ബി.ജെ.പി നേതാവ്​ മീനാക്ഷി ലേഖി പറഞ്ഞതിനനുസരിച്ച്​ കേസ്​ ദുർബലമാക്കി വഴി തിരിച്ചുവിടാനുള്ള ശ്രമമാണ്​ ഒരു വിഭാഗം ഇംഗ്ലീഷ്​ മാധ്യമങ്ങൾ ​ശ്രമിച്ചത്. ഇൗ പ്രചാരണത്തിനിടയിൽ​ ഉമർ ഖാലിദി​​​െൻറ മൊഴിക്ക്​ വിരുദ്ധമായി എഫ്​.​െഎ.ആർ ഇടാനും പൊലീസ്​ ശ്രമിച്ചു.

പ്രതി ആരാണെന്ന്​ താൻപോലും പറയും മുമ്പ്​ മീനാക്ഷി ലേഖിയെ പോലൊരു നേതാവ്​ മൊഴിയെടുക്കുന്ന സ്​ഥലത്ത്​ വരുകയും ആക്രമികളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും എന്തിനാണെന്ന്​ ഉമർ ഖാലിദ്​ ചോദിച്ചു. അന്വേഷണ നടപടിയിൽ  ഇടപെ​ടരുതെന്ന്​ മീനാക്ഷി ലേഖിയോട്​ താൻതന്നെ ആവശ്യപ്പെട്ടപ്പോൾ സഹായിക്കാനാണ്​ വന്നതെന്നാണ്​ അവർ പറഞ്ഞത്​. പിന്നീട്​ മാധ്യമങ്ങളോട്​  തനിക്കെതിരെ പ്രസ്​താവന നടത്തുകയും ചെയ്​തുവെന്നും ഉമർ കുറ്റപ്പെടുത്തി. രാജ്യത്ത് ഇപ്പോള്‍ ഭയത്തി​​​െൻറ അന്തരീക്ഷമാണുള്ളതെന്നും സര്‍ക്കാറിനെതിരെ സംസാരിക്കുന്നവര്‍ നിരന്തരം ഭീഷണിയുടെ നിഴലിലാണെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ഒരാള്‍ ആക്രമിച്ച്​ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ഉമര്‍ ഖാലിദ് പറഞ്ഞതെന്ന്​ ഡി.സി.പി മധുര്‍ വര്‍മ പറഞ്ഞു. വെടിവെക്കാന്‍ കഴിയാതിരുന്ന ആക്രമി ഉടന്‍തന്നെ അപ്രത്യക്ഷനായി. കനത്ത സുരക്ഷാ വലയത്തിലുള്ള മേഖലയിൽ സി.സി.ടി.വി പരിശോധിച്ചാൽ പ്രതിയെ പിടികൂടാനാവില്ലേ എന്ന്​ ചോദിച്ചപ്പോൾ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന്​ അദ്ദേഹം പ്രതികരിച്ചു. അതേസമയം, സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും ആക്രമിക്കൊപ്പം മറ്റാരുമില്ലെന്നാണ് കരുതുന്നതെന്നും ജോ.​ പൊലീസ് കമീഷണര്‍ അജയ് ചൗധരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umar khalidATTACKEDmalayalam news
News Summary - JNU student leader Umar Khalid attacked in Delhi- india news
Next Story