Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു വിദ്യാർഥിയെ...

ജെ.എൻ.യു വിദ്യാർഥിയെ പീഡിപ്പിച്ചു; എ.ബി.വി.പി നേതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ജെ.എൻ.യു വിദ്യാർഥിയെ പീഡിപ്പിച്ചു; എ.ബി.വി.പി നേതാവ്​ അറസ്​റ്റിൽ
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു സർവകലാശാലയിൽ വിദ്യാർഥിയെ പീഡിപ്പിച്ച എ.ബി.വി.പി നേതാവ്​ അറസ്​റ്റിൽ. ജെ.എൻ.യുവിലെ ഗവേ ഷക വിദ്യാർഥി കൂടിയായ രാഘവേന്ദ്ര മിശ്രയാണ്​ അറസ്​റ്റിലായത്​.

കാമ്പസിൽ വെച്ചാണ്​ പെൺകുട്ടിയെ പീഡനത്തിനിര യായത്​. പെൺകുട്ടിയെ പഠനകാര്യം ചർച്ചചെയ്യാനെന്ന പേരിൽ ഹോസ്​റ്റലിലേക്ക്​ വിളിച്ചു വരുത്തിയ രാ​ഘവേന്ദ്ര ബലാത ്സംഗം ചെയ്യാൻ ശ്രമിച്ചു. ഹോസ്​റ്റൽ മുറിയിലെ അപകട അലാറം മുഴക്കിയ പെൺകുട്ടിയെ സെക്യൂരിറ്റി ഗാർഡ്​ എത്തിയാണ്​ രക്ഷപ്പെടുത്തിയത്​. തുടർന്ന്​ വിദ്യാർഥികൾ ചേർന്ന്​ പ്രതിയെ പിടികൂടി പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ചു. ​

രാഘവേന്ദ്രക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 354, 323 പ്രകാരം കുറ്റംചുമത്തി അറസ്​റ്റ്​രേഖപ്പെടുത്തിയതായി പൊലീസ്​ അറിയിച്ചു.

സബർമതി ഹോസ്​റ്റൽ ഭാരവാഹിയായിരുന്ന രാഘവേ​ന്ദ്ര രണ്ടാം യോഗ ആദിത്യനാഥ്​ എന്നാണ്​ സ്വയം വിശേഷിപ്പിച്ചിരുന്നത്​. യോഗിയുടേതിന്​ സമാനമായ കാഷായ വസ്​ത്രങ്ങളിലാണ്​ ഇയാൾ കാമ്പസിലെത്തിയിരുന്നത്​.

രാഘവേന്ദ്ര ഹോസ്​റ്റലിൽ വെച്ച്​ നിരവധി പെൺകുട്ടിക​െള അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്​. വിദ്യാർഥികൾ മുന്നോട്ടുവന്ന്​ പരാതി നൽകിയാൽ കേസെടുക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jnu studentSexual Harassmentcampusindia news
News Summary - JNU student arrested for alleged sexual harassment inside campus - India news
Next Story