Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു വി.സിയുടെ...

ജെ.എൻ.യു വി.സിയുടെ വാദം പൊളിയുന്നു; സെർവർ റൂം തകർത്തിട്ടില്ലെന്ന്​ വിവരാവകാശ രേഖ

text_fields
bookmark_border
ജെ.എൻ.യു വി.സിയുടെ വാദം പൊളിയുന്നു; സെർവർ റൂം തകർത്തിട്ടില്ലെന്ന്​ വിവരാവകാശ രേഖ
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു സർവകലാശാലയിൽ ഫീസ്​ വർധനവിനെതിരെ സമരം ചെയ്​ത വിദ്യാർഥികൾ​ സെർവർ റൂമും സി.സി.ടിവിയും അടിച്ചു തകർത്തെന്ന വൈസ്​ ചാൻസലറുടെ വാദം പൊളിയുന്നു. സി.സി ടിവി സംവിധാനവും ബയോമെട്രിക്​ സിസ്​റ്റവും ഉൾപ്പെട ുന്ന സെർവർ റൂം ജനുവരി മൂന്നിന് വിദ്യാർഥികൾ അടിച്ചു തകർത്തുവെന്ന പരാതിയിൽ പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​ത ിരുന്നു.

രജിസ്​​ട്രേഷൻ ബഹിഷ്​കരണവുമായി ബന്ധപ്പെട്ട്​ സെർവർ റൂം തകർത്തുവെന്ന വി.സിയുടെ പരാതിയിൽ വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​ ഐഷി ഘോഷ്​ അടക്കം മൂന്നുപേരെ പൊലീസ്​ ചോദ്യം ചെയ്​തു. ഇതെ തുടർന്ന്​ സാമൂഹിക പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷയിൽ ജനുവരി മൂന്നിന്​ സെർവർ റൂം അടച്ചി​ട്ടെന്നും വൈദ്യുതി തകരാറുമൂലം പ്രവർത്തനം നിർത്തിവെച്ചുവെന്നുമാണ്​ ജെ.എൻ.യു അധികൃതർ മറ​ുപടി നൽകിയിരിക്കുന്നത്​.

ജനുവരി അഞ്ചിന്​ കാമ്പസിനകത്ത്​ അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം ​െഎഷി ഘോഷ്​ ഉൾപ്പെ​െടയുള്ള മുപ്പതോളം വിദ്യാർഥികളെയും അധ്യാപകരെയും ആക്രമിച്ചിരുന്നു. പൊലീസ്​ അന്വേഷണത്തിൽ കാമ്പസിലെ നോർത്ത്​ ഗേറ്റിലേയും പ്രധാന കവാടത്തിലെയും സി.സി ടിവിയിൽ രാത്രി 11നും മൂന്നിനും ഇടയിലുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല. സെർവർ റൂം തകർത്തതിനാൽ സി.സി ടിവികളിൽ പലതിൽ നിന്നും തുടർച്ചയായ ദൃശ്യങ്ങൾ ലഭിക്കാനിടയില്ലെന്നായിരുന്നു ജെ.എൻ.യു അധികൃതരുടെ വാദം. എന്നാൽ വിവരാവകാശ രേഖ പുറത്ത്​ വന്നതോടെ വി.സിയുടെ വാദങ്ങൾ പൊളിയുകയാണ്​.

അതേസമയം, ജനുവരി അഞ്ചിന്​ കാമ്പസിൽ എ.ബി.വി.പി ​പ്രവർത്തകർ നടത്തിയ മൂഖംമൂടി ആക്രമണത്തിൽ ​പൊലീസ്​ ആരെയും ഇതുവരെ അറസ്​റ്റു ചെയ്​തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cctvjnu attackrtiindia newsvandalisedServer Room
News Summary - JNU Server Room Not Vandalised on January 3: RTI - India news
Next Story