Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യദ്രോഹ കേസ്: കുറ്റപത്രത്തിന്​ സർക്കാർ അനുമതി ലഭിച്ചില്ലെന്ന് പൊലീസ്

text_fields
bookmark_border
രാജ്യദ്രോഹ കേസ്: കുറ്റപത്രത്തിന്​ സർക്കാർ അനുമതി ലഭിച്ചില്ലെന്ന് പൊലീസ്
cancel

ന്യൂഡൽഹി: ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ക​ന​യ്യ കു​മാ​റും മു​ൻ വി​ദ്യാ​ർ​ഥി ഉ​മ​ർ ഖ ാ​ലി​ദും അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രാ​യ രാജ്യദ്രോഹ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള അനുമതി സർക്കാ റിൽ നിന്ന് ലഭിച്ചില്ലെന്ന് ഡൽഹി പൊലീസ്. ഇതിനായുള്ള ഫയലുകൾ ഡൽഹി സർക്കാറിന് സമർപ്പിച്ചിരിക്കുകയാണ്. ദിവസങ്ങൾക ്കുള്ളിൽ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് വിചാരണ കോടതിയെ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ ഇക ്കാര്യത്തിൽ സർക്കാർ തീരുമാനങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെടണമെന്ന് കോടതി നിർദേശിച്ചു. അധികാരികൾക്ക് കുറേ കാലം ഫയലുകൾ വെച്ചിരിക്കാനാവില്ലെന്നും പൊലീസിന് ഫെബ്രുവരി 28 വരെ സമയം നൽകുന്നുവെന്നും കോടതി വ്യക്തമാക്കി.

ക​ന​യ്യയും ഉ​മ​ർ ഖാ​ലി​ദും അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രാ​യ ഡ​ൽ​ഹി പൊ​ലീ​സി​​​​​െൻറ കു​റ്റ​പ​ത്രം മ​തി​യാ​യ അ​നു​മ​തി വാ​ങ്ങാ​തെ​യാ​ണ്​ സ​മ​ർ​പ്പി​ച്ച​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നേരത്തെ കോ​ട​തി ത​ള്ളിയിരുന്നു. മ​തി​യാ​യ അ​നു​മ​തി വാ​ങ്ങി വീ​ണ്ടും സ​മ​ർ​പ്പി​ക്കാ​ൻ മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ നി​ർ​ദേ​ശി​ച്ചിരുന്നു.

2016 ഫെ​ബ്രു​വ​രി​യി​ൽ ജെ.​എ​ൻ.​യു​വി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ ക​ന​യ്യ​യും മ​റ്റു​ള്ള​വ​രും രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ്​ കേ​സെ​ടു​ത്തി​രു​ന്ന​ത്. പ്ര​ക​ട​നം ന​യി​ച്ച ക​ന​യ്യ കാ​മ്പ​സി​ൽ മു​ഴ​ങ്ങി​യ ഇ​ന്ത്യാ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളെ പി​ന്തു​ണ​ച്ചു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ഉ​മ​ർ ഖാ​ലി​ദ്, അ​നി​ർ​ബ​ൻ ഭ​ട്ടാ​ചാ​ര്യ, അ​ശു​തോ​ഷ്​ തു​ട​ങ്ങി​യ​വ​രെ​യും ​കേ​സി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. പാ​ർ​ല​മ​​​​െൻറ്​ ആ​ക്ര​മ​ണ കേ​സ്​ പ്ര​തി അ​ഫ്​​സ​ൽ ഗു​രു​വി​നെ തൂ​ക്കി​ലേ​റ്റി​യ​തി​നെ​തി​രെ കാ​മ്പ​സി​ൽ ന​ട​ന്ന പ്ര​ക​ട​ന​ത്തി​ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​യു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ മ​ഹി​യേ​ഷ്​ ഗി​രി, എ.​ബി.​വി.​പി എ​ന്നി​വ​രാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

ജെ.​എ​ൻ.​യു ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്, വാ​ഴ്​​സി​റ്റി ര​ജി​സ്​​ട്രാ​റു​ടെ മൊ​ഴി, പ​രി​പാ​ടി റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ക​ന​യ്യ ര​ജി​സ്​​ട്രാ​റു​മാ​യി ത​ർ​ക്കി​ക്കു​ന്ന​തി​​​​​െൻറ ഫോ​ൺ റെ​ക്കോ​ഡ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ തെ​ളി​വു​ക​ളാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ഒ​രു ടി.​വി ചാ​ന​ൽ പു​റ​ത്തു വി​ട്ട ദൃ​ശ്യ​ങ്ങ​ളി​ലും ചി​ല വി​ദ്യാ​ർ​ഥി​ക​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ലും ഉ​മ​ർ ഖാ​ലി​ദും ഭ​ട്ടാ​ചാ​ര്യ​യും അ​ശു​തോ​ഷും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​ത്​ കാ​ണു​ന്നു​വെ​ന്നും പൊ​ലീ​സ്​ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JNU sedition case: Police fail to procure prosecution sanction-India News
Next Story