Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യുവിന്‍റെ പേര്...

ജെ.എൻ.യുവിന്‍റെ പേര് മാറ്റി മോദി നരേന്ദ്ര യൂനിവേഴ്സിറ്റി എന്നാക്കണം -ബി.ജെ.പി എം.പി

text_fields
bookmark_border
ജെ.എൻ.യുവിന്‍റെ പേര് മാറ്റി മോദി നരേന്ദ്ര യൂനിവേഴ്സിറ്റി എന്നാക്കണം -ബി.ജെ.പി എം.പി
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയുടെ പേര് മാറ്റണമെന്ന് ബി.ജെ.പി എം.പി ഹാൻസ് രാജ് ഹാൻസ് ആവശ്യപ്പെട്ടു. ജ െ.എൻ.യുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് എം.പി ആവശ്യമുന്നയിച്ചത്.

ജെ.എൻ.യുവിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ആദ്യമായാണ് ഇവിടെ വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ജെ.എൻ.യുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി എം.എൻ.യു (മോദി നരേന്ദ്ര യൂനിവേഴ്സിറ്റി) എന്നാക്കണം -അദ്ദേഹം പറഞ്ഞു. കശ്മീരിൽ നേരിടുന്നത് ജവഹർലാൽ നെഹ്റു ചെയ്ത തെറ്റുകളുടെ ഫലമാണെന്നും എം.പി കുറ്റപ്പെടുത്തി.

പഞ്ചാബി ഗായകനായ ഹാൻസ് രാജ് ഹാൻസ് നോർത്ത് വെസ്റ്റ് ഡൽഹിയിൽനിന്നാണ് ബി.ജെ.പി സ്ഥാനാർഥിയായി ജയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUbjp mpmalayalam newsindia newshans raj hans
News Summary - jnu-renamed-as-mnu-hans-raj-hans-india news
Next Story