ജെ.എൻ.യുവിൽ വീണ്ടും അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജെ.എൻ.യുവിൽ വീണ്ടും അധ്യാപകനെതിരെ വിദ്യാർഥിനിയുടെ ലൈംഗികാതിക്രമ പരാതി. സ്കൂൾ ഒാഫ് സോഷ്യൽ സയൻസിലെ അധ്യാപകനായ അജയ് കുമാറിനെതിരെയാണ് അദ്ദേഹത്തിന് കീഴിലുള്ള ഗവേഷക വസന്ത് കുഞ്ച് പൊലീസിൽ വെള്ളിയാഴ്ച പരാതി നൽകിയത്.
ആഴ്ചകൾക്കു മുമ്പാണ് സ്കൂൾ ഒാഫ് ലൈഫ് സയൻസ് തലവൻ അതുൽ േജാഹ്രിക്കെതിരെ ഒമ്പത് വിദ്യാർഥിനികൾ പരാതി നൽകിയത്. ഇതേത്തുടർന്ന് കാമ്പസിൽ വിദ്യാർഥി പ്രക്ഷോഭമുണ്ടായതിനെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടയിലാണ് വീണ്ടും മറ്റൊരു അധ്യാപകനെതിരെയും പരാതി ഉയർന്നിരിക്കുന്നത്. അതുൽ േജാഹ്രിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർവകലാശാല അധികൃതർ എടുത്തിരുന്നത്. പുതിയ പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
