ജെ.എൻ.യുവിൽ പിണറായിയുടെ കോലം കത്തിച്ചു
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ(ജെ.എൻ.യു) കേരള മുഖ്യമന്ത്രി പിണറായി വിജയെൻറ കോലം കത്തിച്ച് പ്രതിഷേധം. പുതുവൈപ്പിലെ സമരക്കാർക്കുനേരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് എൻ.എസ്.യു-െഎ ഘടകത്തിെൻറ നേതൃത്വത്തിലാണ് ആഭ്യന്തര വകുപ്പിെൻറ ചുമതലകൂടിയുള്ള മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.
സമരം ചെയ്യുന്നവർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച രാത്രിയാണ് എൻ.എസ്.യു-െഎയുടെ പ്രതിഷേധം നടന്നത്. നരേന്ദ്ര മോദി ഗുജറാത്തിൽ നടപ്പാക്കിയെന്ന് പറയുന്ന വികസനമാണ് പിണറായി വിജയൻ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സംസ്ഥാന സർക്കാറിെൻറ ജനവിരുദ്ധ നടപടിക്കെതിരെ പ്രതിേഷധം തുടരുമെന്നും പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
