നജീബിെൻറ തിരോധാനം സി.ബി.െഎ അന്വേഷിക്കണമെന്ന് മാതാവ്
text_fieldsന്യൂഡൽഹി: കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബിെൻറ തിരോധാനം സംബന്ധിച്ച കേസ്സി.ബി.െഎ ഏറ്റെടുക്കണമെന്ന്മാതാവ് ഫാത്തിമ നഫീസ്. മകൻ തിരിച്ച് വരണമെന്ന് മാത്രമാണ്താൻ ആഗ്രഹിക്കുന്നതെന്നും പൊലീസിന് അത് കഴിയുന്നില്ലെങ്കിൽ ദയവായി കേസ്സി.ബി.െഎക്ക് വിടണമെന്നും ഫാത്തിമ നഫീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇൗ ആവശ്യമുന്നയിച്ച് മാത്രമാണ് ഞങ്ങൾ കഴിഞ്ഞ ദിവസം ഇന്ത്യാ ഗേറ്റിനുസമീപം പ്രതിഷേധിച്ചത്. എന്നാൽ പൊലീസ് തങ്ങളെ ബലം പ്രയോഗിച്ച് അവിടെനിന്ന് നീക്കം ചെയ്തുവെന്നും ഫാത്തിമ പറഞ്ഞു.
കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കുന്നതിൽ ഡൽഹി പൊലീസ് അലംഭാവം കാണിക്കുന്നെന്നാരോപിച്ച് ജെ.എൻ.യു വിദ്യാർഥികൾ ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിക്കിടെ നജീബിെൻറ മാതാവിനെ ബലം പ്രയോഗിച്ച് പൊലീസ്വലിച്ചിഴക്കുകയും കസ്റ്റിഡിയിലെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 15നാണ്എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്ദനത്തിനിരയായതിന് ശേഷം നജീബിനെ കാമ്പസിൽ നിന്ന് കാണാതായത്.
