Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു വിദ്യാർഥി...

ജെ.എൻ.യു വിദ്യാർഥി യൂനിയന് 1996നുശേഷം ആദ്യ ദലിത് പ്രസിഡന്‍റ്

text_fields
bookmark_border
ജെ.എൻ.യു വിദ്യാർഥി യൂനിയന് 1996നുശേഷം ആദ്യ ദലിത് പ്രസിഡന്‍റ്
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എൻ.യു) വിദ്യാർഥി യൂനിയൻ പ്രസിഡന്‍റായി ദലിത് നേതാവ് ധനഞ്ജയ് കുമാർ. 1996നുശേഷം ആദ്യമായാണ് ദലിത് വിഭാഗത്തിൽനിന്നൊരാൾ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്‍റാകുന്നത്.

തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഉൾപ്പെടെ നാലു സെൻട്രൽ സീറ്റുകളും ഇടതു സഖ്യം തൂത്തുവാരി. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോ. സെക്രട്ടറി സീറ്റുകളിലും ഇടതു പ്രതിനിധികൾ ജയിച്ചു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് യൂനിയൻ പ്രതിനിധിയായ ധനഞ്ജയ് ബിഹാറിലെ ഗയയിൽനിന്നുള്ള ദലിത് വിദ്യാർഥിയാണ്. എ.ബി.വി.പിയുടെ ഉമേഷ് ചന്ദ്ര അജ്മീറയെ 922 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

എട്ടുപേരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ധനഞ്ജയ്ക്ക് 2598 വോട്ടുകളും ഉമേഷ് ചന്ദ്രക്ക് 1676 വോട്ടുകളും ലഭിച്ചു. 1996-97 കാലയളവിൽ ബട്ടിലാൽ ബൈരവയാണ് ഇതിനു മുമ്പ് ദലിത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ധനഞ്ജയ് സ്കൂൾ ഓഫ് ആർട്സ് ആൻഡ് എസ്തെറ്റിക്സിലെ പി.എച്ച്.ഡി വിദ്യാർഥിയാണ്. വിദ്വേഷ, അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിദ്യാർഥികളുടെ ഹിതപരിശോധനയാണ് ജെ.എൻ.യു തെരഞ്ഞെടുപ്പിലെ വിജയമെന്ന് ധനഞ്ജയ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇടത് പിന്തുണയോടെ മത്സരിച്ച ‘ബാപ്സ’യുടെ പ്രിയൻഷി ആര്യ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എ.ബി.വി.പി പ്രതിനിധി അർജുൻ ആനന്ദിനെ 926 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി എസ്.എഫ്.ഐ പ്രതിനിധി അവിജിത് ഘോഷും ജോയിന്‍റ് സെക്രട്ടറിയായി എ.ഐ.എസ്.എഫ് പ്രതിനിധി മുഹമ്മദ് സാജിദും ജയിച്ചു.

സാജിദ് 2574 വോട്ടു നേടിയപ്പോൾ എ.ബി.വി.പിയുടെ ഗോവിന്ദ് ഡംഗി 2066 വോട്ടുകളിലൊതുങ്ങി. നാലു വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ 73 ശതമാനം വോട്ടിങ്ങുമായി സമീപകാലത്തെ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തി ശ്രദ്ധയാകർഷിച്ചിരുന്നു.

JNUSU ELECTIONS CENTRAL PANEL

Final count

PRESIDENT

Abhijeet Kumar (INDP)- 58

Afroz Alam (CRJD)- 36

Aradhana Yadav (SCS)- 245

Biswajit Minji (BAPSA)- 398

Dhananjay ( AISA- United Left)- 2598

Junaid Raza (NSUI)- 383

Sarthak Nayak (DISHA)- 113

Umesh Chandra Ajmeera (ABVP)- 1676

NOTA - 148

Blank : 32

Invalid: 7

The UNITED LEFT Won by 922 votes.

VICE PRESIDENT

Ankur Rai (INDP)- 814

Avijit Ghosh ( SFI - United Left)-2409

Deepika Sharma (ABVP)- 1482

Mohamed Anas (BAPSA)- 611

NOTA - 227

Blank : 69

Invalid: 44

The UNITED LEFT Won by 927 votes.

GENERAL SECRETARY

Arjun Anand (ABVP) - 1961

Fareen Zaidi (NSUI) - 436

Priyanshi Arya (BAPSA, United Left Supported) - 2887

NOTA - 197

Blank : 85

Invalid: 90

The UNITED LEFT supported BAPSA candidate won by 926 votes.

JOINT SECRETARY

Govind Dangi (ABVP) - 2066

Mo Sajid ( AISF - United Left) - 2574

Rupak Kumar Singh (BAPSA) - 539

NOTA - 353

Blank : 83

Invalid: 41

The UNITED LEFT Won by 508 votes

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jnu electionJawaharlal Nehru UniversityJawaharlal Nehru University Students Union
News Summary - JNU Gets Its First Dalit President Since 1996
Next Story