ന്യൂഡൽഹി: ‘ലവ് ജിഹാദ്’ വിഷയം ആസ്പദമാക്കി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നടന്ന സിനിമ പ്രദർശനവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. േഗ്ലാബൽ ഇന്ത്യ ഫൗണ്ടേഷൻ, വിവേകാനന്ദ് വിചാർ മഞ്ച് എന്നീ സംഘടനകളാണ് ‘ഇൻ ദി നെയിം ഒാഫ് ലവ്-മെലെഞ്ചാളി ഒാഫ് ഗോഡ്സ് ഒാൺ കൺട്രി’ എന്ന വിവാദ സിനിമ പ്രദർശിപ്പിച്ചത്. കേരളത്തിൽ പെൺകുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുന്നെന്ന സംഘ്പരിവാർ അരോപണത്തെ അവലംബിച്ച് സുദിപ്തോ സെൻ ആണ് സിനിമ നിർമിച്ചത്. വെറുപ്പിെൻറ രാഷ്ട്രീയം പ്രചരിപ്പിക്കലാണ് പ്രദർശനത്തിെൻറ ലക്ഷ്യമെന്ന് ആരോപിച്ച് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി സ്റ്റുഡൻറ്സ് യൂനിയൻ, ജെൻഡർ സെൻസിറ്റൈസേഷൻ കമ്മിറ്റി എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെൻറ് എന്നീ സംഘടനകളാണ് പ്രതിഷേധിച്ചത്.
ഇവരും എ.ബി.വി.പി പ്രവർത്തകരും തമ്മിൽ ചെറിയ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ സബർമതി ധാബയിൽ ഒത്തുകൂടി മുദ്രാവാക്യം മുഴക്കി. എന്തുകൊണ്ടാണ് ആർ.എസ്.എസും എ.ബി.വി.പിയും വിവേകാനന്ദ് വിചാർ മഞ്ചിെൻറ പിന്നിൽ ഒളിച്ചതെന്ന് സമരക്കാർ ചോദിച്ചു. സാങ്കൽപിക ‘ലവ് ജിഹാദ്’ കഥയുടെ പേരിലെ ആർ.എസ്.എസിെൻറ വിഷലിപ്ത പ്രചാരണം അനുവദിക്കില്ലെന്നും അവർ പറഞ്ഞു.