Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.എന്‍.യു  കാമ്പസില്‍  തോക്കും തിരയും കണ്ടത്തെി

text_fields
bookmark_border
ജെ.എന്‍.യു  കാമ്പസില്‍  തോക്കും തിരയും കണ്ടത്തെി
cancel

ന്യൂഡല്‍ഹി: വിദ്യാര്‍ഥിപ്രക്ഷോഭം നടക്കുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) കാമ്പസില്‍ തോക്കും തിരകളുമടങ്ങിയ ബാഗ് കണ്ടത്തെി.  ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് സുരക്ഷാജീവനക്കാരനാണ് 7.65 പിസ്റ്റളും തിരകളുമടങ്ങിയ ബാഗ് കണ്ടത്തെിയത്. കോളജ് അധികാരികള്‍ സംഭവം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണം തുടങ്ങി. ഉത്തര്‍പ്രദേശിലെ ബദായൂന്‍ സ്വദേശിയും എം.എസ്സി ബയോടെക്നോളജി വിദ്യാര്‍ഥിയുമായ നജീബ് ജങ്ങിന്‍െറ ദുരൂഹ തിരോധാനത്തെതുടര്‍ന്നാണ് കാമ്പസില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. നജീബിന്‍െറ ഉമ്മയും സഹോദരിയും വിദ്യാര്‍ഥികള്‍ക്കൊപ്പം സമരത്തിനുണ്ട്. എ.ബി.വി.പി പ്രവര്‍ത്തകരുമായുണ്ടായ സംഘട്ടനത്തെതുടര്‍ന്ന് ഒക്ടോബര്‍ 15നാണ് നജീബിനെ കാമ്പസില്‍നിന്ന് കാണാതായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - jnu campus
Next Story