Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യു: ഐഷി​ ഘോഷിനെ...

ജെ.എൻ.യു: ഐഷി​ ഘോഷിനെ ചോദ്യം ചെയ്​ത്​ പൊലീസ്​; അക്രമികൾ വലക്കു പുറത്ത്​

text_fields
bookmark_border
ജെ.എൻ.യു: ഐഷി​ ഘോഷിനെ ചോദ്യം ചെയ്​ത്​ പൊലീസ്​; അക്രമികൾ വലക്കു പുറത്ത്​
cancel

ന്യൂഡൽഹി: ജവഹർലാൽ നെഹ്​റു സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ നടന്ന എ.ബി.വി.പി പ്രവർത്തകരുടെ ആക്രമ ണത്തിൽ ഒരാഴ്​ച പിന്നിട്ടിട്ടും പ്രതികളെ പിടികൂട​ാതെ ഡൽഹി പൊലീസ്​. അതേസമയം, ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​ ഐഷി ഘോഷ്​ അടക്കം മൂന്നുപേരെ തിങ്കളാഴ്​ച അന്വേഷണ സംഘം ചോദ്യം ചെയ്​തു.

രജിസ ്​​ട്രേഷൻ ബഹിഷ്​കരണവുമായി ബന്ധപ്പെട്ട്​ സെർവർ റൂം തകർത്തുവെന്ന സർവകലാലശാല അധികൃതർ നൽകിയ പരാതിയിലാണ്​ ഐഷി ഘേ ാഷ്​, യോഗേന്ദ്ര ഭരദ്വാജ്‌, വികാസ്‌ പട്ടേൽ എന്നീ വിദ്യാർഥികളെ ചോദ്യം ചെയ്​തത്​. തിങ്കളാഴ്‌ച കാമ്പസിലെത്തിയ ക് രൈംബ്രാഞ്ച്​ ഉദ്യോഗസ്ഥർ വിദ്യാർഥി യൂനിയൻ ഒാഫിസിൽവെച്ച്​ 45 മിനിറ്റോളം ചോദ്യം ചെയ്​തു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നിഷ്‌പക്ഷവും നീതിപൂർവവുമായ അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടുവെന്ന്​ ഐഷി ഘോഷ്‌ പിന്നീട്​ പറഞ്ഞു.

അതേസമയം, ജനുവരി അഞ്ചിന്​ കാമ്പസിൽ എ.ബി.വി.പി ​പ്രവർത്തകർ നടത്തിയ മൂഖംമൂടി ആക്രമണത്തിൽ ​പൊലീസ്​ ആരെയും ചോദ്യം ചെയ്യാൻ തയാറാകാത്തതിൽ വിമർശനം ശക്തമായി. എല്ലാ​വരേയും തിരിച്ചറിഞ്ഞുവെന്നും ഉടൻ പിടികൂടുമെന്നും ആവർത്തിക്കുകയല്ലാതെ പൊലീസ്​ നടപടി സ്വീകരിച്ചിട്ടില്ല. അതിനിടെ, മുഖംമൂടി സംഘത്തിലുണ്ടായിരുന്ന ഡൽഹി സർവകലാശാലക്കുകീഴിലെ ദൗലത്ത്‌ രാം കോളജ്​ വിദ്യാർഥിനിയും എ.ബി.വി.പി നേതാവുമായ കോമൾ ശർമയെ തിരിച്ചറിഞ്ഞുവെന്ന്​ പൊലീസ്​ വ്യക്തമാക്കി‌.

ഡൽഹി സർവകലാശാല വിദ്യാർഥികളും മാധ്യമങ്ങളും പെൺകുട്ടി കോമൾ ശർമയാണെന്ന്​ നിരവധി തവണ ഉന്നയിച്ചിരുന്നു. ഡൽഹി സർവകലാശാലയിൽ നടന്ന വിവിധ പരിപാടികൾക്കുനേരെ എ.ബി.വി.പി നടത്തിയ അതിക്രമങ്ങളിൽ ഇൗ പെൺകുട്ടി പങ്കാളിയാണ്​. അ​​​ക്രമികളെ പിടികൂടാൻ പൊലീസ്​ തയാറാകാത്തത്തിൽ പ്രതിഷേധിച്ച്​ ഡൽഹി പൊലീസ്​ ആസ്ഥാനം വളയുമെന്ന്​ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രഖ്യാപിച്ചിട്ടുണ്ട്​. അക്രമത്തിന്​ കൂട്ടുനിന്ന വൈസ്​ ചാൻസലർ ജഗദേഷ്​ കുമാറി​​െൻറ രാജി ആവശ്യപ്പെട്ടും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്​.

അതേസമയം, ശൈത്യകാല സെമസ്​റ്റർ തിങ്കളാഴ്​ച ആരംഭിച്ചെങ്കിലും അധ്യാപകരും വിദ്യാർഥികളും ക്ലാസുകൾ ബഹിഷ്​കരിച്ചു. കാമ്പസിലെ സ്ഥിതി അരക്ഷിതമായി തുടരുകയാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അധ്യാപകർ നിസ്സഹകരിച്ചത്​. ക്ലാസുകൾക്കുള്ള സമയക്രമം രൂപവത്​കരിക്കാനുള്ള നിർദേശവും അധ്യാപകർ നടപ്പാക്കിയില്ല. വൈസ്​ ചാൻസലർ രാജി​െവക്കണമെന്ന്​ വിദ്യാർഥി​കളോടൊപ്പം അധ്യാപകരും ആവ​ശ്യപ്പെട്ടിട്ടുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policejnu attack
News Summary - jnu attack
Next Story