ന്യൂഡൽഹി: ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ സമരം ചെയ്യുന്ന ജെ.എൻ.യു വിദ്യാർഥികൾക്കു നേരെ എ.ബി.വി.പി പ്രവർത്തകർ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് വസ്തുതാ സമിതി യെ നിയോഗിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് നാലംഗ സമിതിയെ നിയോഗിച്ചത്. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക ്കാനാണ് സോണിയ ഗാന്ധിയുടെ നിർദേശം.
വിദ്യാർഥിനികളുടെ ഹോസ്റ്റൽ എ.ബി.വി.പി േനതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ വിദ്യാർഥി യൂനിയൻ പ്രസിഡൻറും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷ് അടക്കമുള്ളവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഐഷി ഘോഷിന്റെ തല അക്രമികൾ അടിച്ചുപൊട്ടിച്ചു. കൂടാതെ അധ്യാപിക സുചിത്ര സെന്നിനും യൂനിയൻ േജായൻറ് സെക്രട്ടറിക്കും ആക്രമണത്തിൽ പരിേക്കറ്റു.
മുഖം മറച്ചെത്തിയ അമ്പതിലധികം വരുന്ന സംഘമാണ് ഞായറാഴ്ച വൈകീട്ട് ആറരയോടെ അക്രമം അഴിച്ചുവിട്ടത്. വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ച അധ്യാപകർക്കും മർദനമേറ്റു. അധ്യാപകരുടെ വാഹനങ്ങൾ അടിച്ചുതകർത്തു. സബർമതി, മഹി മാൻഡ്വി, പെരിയാർ അടക്കമുള്ള ഹോസ്റ്റലുകളാണ് അടിച്ചുതകർത്തത്.