Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹേ​മ​ന്ദ് സോ​റ​ൻ
cancel
camera_alt

ഹേ​മ​ന്ദ് സോ​റ​ൻ

റാ​ഞ്ചി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ഝാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ദ് സോ​റ​നെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക​ട​റേ​റ്റ് (ഇ.​ഡി) ഏ​ഴാം ത​വ​ണ ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ക​യും ഭ​ര​ണ​ക​ക്ഷി എം.​എ​ൽ.​എ രാ​ജി​വെ​ച്ച​തി​നും പി​ന്നാ​ലെ ഇ​ന്ന് ജെ.​എം.​എം സ​ഖ്യ​ക​ക്ഷി യോ​ഗം ചേ​രു​ന്നു. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യി. ഗാ​ണ്ഡെ മ​ണ്ഡ​ല​ത്തി​ലെ എം.​എ​ൽ.​എ സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദ് രാ​ജി​വെ​ച്ച​ത് ഇ.​ഡി ന​ട​പ​ടി​യെ തു​ട​ർ​ന്ന് ഹേ​മ​ന്ദ് സോ​റ​ൻ രാ​ജി​വെ​ച്ചാ​ൽ ഭാ​ര്യ ക​ല്പ​ന​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി ഇ​വി​ടെ​നി​ന്ന് മ​ത്സ​രി​പ്പി​ക്കാ​നാ​ണെ​ന്ന് ബി.​ജെ.​പി ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ത​ന്റെ ഭാ​ര്യ​ക്ക് മു​ഖ്യ​മ​ന്ത്രി​പ​ദ​വി കൈ​മാ​റു​മെ​ന്ന ബി.​ജെ.​പി വ്യാ​ഖ്യാ​നം ക​ള​വാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ദ് സോ​റ​ൻ പ്ര​തി​ക​രി​ച്ചു. എം.​എ​ൽ.​എ രാ​ജി​വെ​ച്ച​ത് ഭാ​ര്യ​യെ മ​ത്സ​രി​പ്പി​ക്കാ​നാ​ണെ​ന്ന ആ​രോ​പ​ണം അ​വ​രു​ടെ ഭാ​വ​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള ഇ.​ഡി. സ​മ​ൻ​സി​നെ തു​ട​ർ​ന്നു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നാ​ണ് ഭ​ര​ണ​ക​ക്ഷി സ​ഖ്യ​ത്തി​ലെ എം.​എ​ൽ.​എ​മാ​രു​ടെ യോ​ഗം വി​ളി​ച്ച​തെ​ന്ന് ജെ.​എം.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ പാ​ണ്ഡെ പ​റ​ഞ്ഞു. വൈ​കീ​ട്ട് 4.30ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​ണ് യോ​ഗം.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് രാ​ജി​വെ​ക്കു​ന്ന​തെ​ന്നാ​ണ് സ​ർ​ഫ​റാ​സ് അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി​യ​ത്. ആ​റു​ത​വ​ണ ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​പ്പോ​ഴും സോ​റ​ൻ ഇ.​ഡി മു​മ്പാ​കെ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഏ​ഴാ​മ​ത്തെ സ​മ​ൻ​സ് ഡി​സം​ബ​റി​ലാ​ണ് ന​ൽ​കി​യ​ത്. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​റി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഇ.​ഡി​ക്ക് മു​മ്പി​ൽ മു​ഖ്യ​മ​ന്ത്രി എ​ത്താ​തി​രു​ന്ന​ത്. അ​റ​സ്റ്റി​ൽ​നി​ന്ന് സം​ര​ക്ഷ​ണം തേ​ടി ഹൈ​കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലും സോ​റ​ൻ ഹ​ര​ജി ന​ൽ​കി​യെ​ങ്കി​ലും ത​ള്ളി. 81 അം​ഗ ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ഈ ​വ​ർ​ഷം ന​വം​ബ​റി​ലോ ഡി​സം​ബ​റി​ലോ ആ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JMMJharkhand Chief Minister Hemant SorenAlliance Meeting
News Summary - JMM-alliance-meeting-today
Next Story