ജമ്മുകശ്മീരിൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മുകശ്മീരിൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ കൊല്ലപ്പെട്ടു. ഹാൻവാരയിലാണ് സംഭവം. ഉബൈദ് എന്ന പേരിലറിയപ്പെടുന്ന മെഹ്റാജ് ഉദ്ദിനാണ് കൊല്ലപ്പെട്ടത്. വടക്കൻ കശ്മീരിലെ പാസിപോരയിൽ വെച്ചാണ് സംയുക്ത സേന ഉബൈദിനെ കൊലെപ്പടുത്തിയത്.
നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഉബൈദ് പങ്കാളിയായിട്ടുണ്ടെന്ന് കശ്മീർ ഐ.ജി അറിയിച്ചു. ഉബൈദിനെ കൊലപ്പെടുത്തിയത് വലിയ നേട്ടമാണെന്നും കശ്മീർ പൊലീസ് വ്യക്തമാക്കി. ജമ്മുകശ്മീർ പൊലീസ്, ആർമി 32 രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് 92 ബറ്റാലിയൻ എന്നിവരുടെ സംയുക്ത സംഘമാണ് ഹിസ്ബുൽ കമാൻഡറെ കൊലപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
ജൂൺ 26ലെ ഡ്രോൺ ആക്രമണത്തിന് ശേഷം കശ്മീരിൽ ഉന്നതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്തിയിരുന്നു. തുടർന്ന് കശ്മീരിൽ ഏർപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ പൊലീസ് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിരുന്നു.

