കുൽഗാമിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സംഭവം. ഇന്ത്യൻ സൈന്യവും ജമ്മുകശ്മീർ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ വധിച്ച വിവരം കശ്മീർ സോൺ പൊലീസ് സ്ഥിരീകരിച്ചു. ഭീകരവാദികൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഇൻറലിജൻസ് നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു സൈന്യത്തിെൻറ ഓപ്പറേഷൻ. കൊല്ലപ്പെട്ട രണ്ട് ഭീകരവാദികളും ഹിസ്ബുൾ മുജാഹിദീൻ അംഗങ്ങളാണെന്ന് സൂചനയുണ്ട്. ഇവരിൽ നിന്ന് രണ്ട് പിസ്റ്റളുകളും ഗ്രേനേഡുകളും പിടിച്ചെടുത്തു.
നേരത്തെ ബാരാമുല്ല സെക്ടറിൽ പാകിസ്താെൻറ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഇന്ത്യൻ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യവും കശ്മീർ പൊലീസും സംയുക്ത ഓപ്പറേഷൻ നടത്തിയത്.
