Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിൽ...

ജമ്മുകശ്​മീരിൽ തീവ്രവാദികൾ പൊലീസുകാരനെ തട്ടികൊണ്ട്​ ​പോയതായി പരാതി

text_fields
bookmark_border
ജമ്മുകശ്​മീരിൽ തീവ്രവാദികൾ പൊലീസുകാരനെ തട്ടികൊണ്ട്​ ​പോയതായി പരാതി
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ തീവ്രവാദികൾ പൊലീസുകാരനെ തട്ടികൊണ്ട്​ പോയതായി പരാതി. പുൽവാമ ജില്ലയിലെ ത്രാൽ ഗ്രാമത്തിലാണ്​ സംഭവമുണ്ടായത്​. ​സേനയിൽ പാചകക്കാരനായി ജോലി നോക്കുന്ന മുദാഷിർ അഹമ്മദിനെയാണ്​ കാണാതായത്​. തീവ്രവാദികൾ ഇയാളെ തട്ടികൊണ്ട്​ പോയെന്നാണ്​ കുടുംബം നൽകിയ പരാതിയിൽ പറയുന്നത്​. 

പൊലീസുകാരനെ  കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന്​ കശ്​മീർ ഡി.ജി.പി എസ്​.പി വാഹിദ്​ സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന്​ വരികയാണെന്നും അദ്ദേഹം വ്യക്​തമാക്കി. കാണാതായ പൊലീസുകാര​​​​െൻറ ബന്ധുക്ക​ളെ സന്ദർശിച്ചതിന്​ ശേഷമായിരുന്നു ഡി.ജി.പിയുടെ പ്രതികരണം.

ഇൗ മാസം ആദ്യം ജാവേദ്​ ദർ എന്ന​ പൊലീസുകാരനെ തീവ്രവാദികൾ തട്ടികൊണ്ട്​ പോവുകയും കൊലപ്പെടുത്തുകയും ചെയ്​തിരുന്നു. ഇതിന് മുമ്പും​ പൊലീസുകാരെ തട്ടികൊണ്ട്​ പോകുന്ന സംഭവങ്ങൾ കശ്​മീർ താഴ്​വരയിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirabductedmalayalam newspoliceman
News Summary - J&K policeman abducted by suspected militants in Pulwama district-India news
Next Story