Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏറ്റുമുട്ടൽ മേഖലകളിൽ...

ഏറ്റുമുട്ടൽ മേഖലകളിൽ നിന്ന്​ ഒഴിഞ്ഞു നിൽക്കണമെന്ന്​ കശ്​മീർ സർക്കാർ

text_fields
bookmark_border
ഏറ്റുമുട്ടൽ മേഖലകളിൽ നിന്ന്​ ഒഴിഞ്ഞു നിൽക്കണമെന്ന്​ കശ്​മീർ സർക്കാർ
cancel

​ശ്രീനഗർ: ഏറ്റുമുട്ടൽ മേഖലകളിൽ നിന്ന്​ ഒഴിഞ്ഞു നിന്ന്​ സൈന്യത്തോട്​ സഹകരിക്കണമെന്ന്​ ജനങ്ങ​േളാട്​ ജമ്മു കശ്​മീർ സർക്കാർ ആവശ്യ​െപ്പട്ടു. സൈന്യത്തിനു നേരെ കല്ലെറിയുന്നവർക്കെതി​െ​ര ശക്​തമായ നടപടിയെടുക്കുമെന്ന ​ൈസനിക മേധാവി ബിപിൻ റാവത്തി​​െൻറ  മുന്നറിയിപ്പ്​ കണക്കിലെടുത്താണ്​ സർക്കാറി​​െൻറ ആവശ്യം.

ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശത്തേക്ക്​ പോകുകയോ കൂട്ടം കൂടി നിൽക്കുകയോ ​െചയ്യരുതെന്ന്​  ശ്രീനഗറിലെയും ബുദ്​ഗാമിലെയും ഷോപിയാനിലെും പ്രാദേശിക ഭരണകൂടം അറിയിച്ചു. ജനങ്ങൾക്ക്​ അപകടം പറ്റാതിരിക്കാനും ജീവൻ നഷ്​ടമാകാതിരിക്കുന്നതിനും വേണ്ടിയാണ്​ മുന്നറിയി​പ്പെന്ന്​  ഭരണകൂടം അറിയിച്ചു.

ഏറ്റുമുട്ടൽ മേഖലകളിലെല്ലാം മൂന്നു കിലോമീറ്റർ ദൂരപരിധിയിൽ ജനങ്ങൾ കൂട്ടം കൂടുന്നതും യാത്രചെയ്യുന്നതും മറ്റും തടഞ്ഞിട്ടുണ്ട്​. എന്നാൽ ആംബുലൻസുകളുടെ യാത്രക്കും ഡോക്​ടർമാർ,നഴ്​സുമാർ തുടങ്ങിയ മെഡിക്കൽ പാരാമെഡിക്കൽ ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്കും​ തടസമില്ലാതെ സഞ്ചരിക്കാം. ഏറ്റുമുട്ടൽ മേഖലകളിൽ നിയമാനുസൃതമല്ലാതെ കൂട്ടം ചേരുന്നതിനെതി​െ​ര നിരോധനാജ്​ഞ പുറപ്പെടുവിക്കണമെന്ന്​ പൊലീസും ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്​ച തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ മേഖലകളിൽ​ ൈസന്യത്തിന്​ നേരെ നാട്ടുകാരുടെ കല്ലേറുണ്ടായതിനാൽ സൈനികർക്ക്​ പരിക്കേൽക്കുകയും മരണം സംഭവിക്കുകയും ചെയ്​തിരുന്നു. ഇതേതുടർന്ന്​ സൈന്യത്തി​​െൻറ  പ്രവർത്തനങ്ങൾക്ക്​ തടസം സൃഷ്​ടിക്കുന്നവർക്കെതിരെ ശക്​തമായ നടപടിയെടുക്കുമെന്ന്​ സൈനിക മേധാവി താക്കീത്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyjammu kashmirStone-Pelters
News Summary - J&K Orders Restrictions at Encounter Sites after Army Chief Warning to Stone-Pelters
Next Story