കശ്മീരിൽ എം.എൽ.എ അറസ്റ്റിൽ
text_fieldsശ്രീനഗർ: ഇന്നലെ ശ്രീനഗറിൽ പ്രവർത്തനമാരംഭിച്ച സിവിൽ സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച സ്വതന്ത്ര എം.എൽ.എ ശൈഖ് അബ്ദുൽ റാശിദ് അറസ്റ്റിൽ. മഗമ്മൽ ബാഗിൽനിന്ന് അവാമി ഇത്തിഹാദ് പാർട്ടി അണികൾക്കൊപ്പം പ്രകടനമായി പുറപ്പെട്ട റാശിദിനെ പൊലീസ് വഴിയിൽ തടഞ്ഞെങ്കിലും വീണ്ടും മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജമ്മു-കശ്മീരിൽ ആറു മാസം ജമ്മുവിലും തുടർന്നുള്ള ആറു മാസം ശ്രീനഗറിലുമാണ് സെക്രേട്ടറിയറ്റ് പ്രവർത്തിക്കുക. അതിനിടെ, തെക്കൻ കശ്മീരിൽ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന വിദ്യാർഥി പ്രക്ഷോഭം ഇന്നലെയും അക്രമാസക്തമായി. കല്ലെറിഞ്ഞ സമരക്കാർക്കുനേരെ സുരക്ഷാ സേന ലാത്തിച്ചാർജ് നടത്തി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
കശ്മീരിലെ എല്ലാ യുവാക്കളും കല്ലെറിയുന്നവരാണെന്ന പ്രചാരണത്തിൽനിന്ന് ദേശീയ മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
