‘തൊഴിലിനും സ്നേഹത്തിനും പകരം കശ്മീരികൾക്ക് കിട്ടിയത് ബി.ജെ.പിയുടെ ബുൾഡോസർ’- രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ജമ്മു കാശ്മീരിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീർ നിവാസികൾക്ക് ജോലിക്കും വ്യവസായത്തിനും സ്നേഹത്തിനും പകരം ലഭിക്കുന്നത് ബി.ജെ.പിയുടെ ബുൾഡോസറുകളാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ജനങ്ങൾ ദശാബ്ദങ്ങളായി കഠിനാധ്വാനം ചെയ്ത് നനച്ചെടുത്ത ഭൂമിയാണ് അധികൃതർ തട്ടിപ്പറിച്ചെടുക്കുന്നതെന്നും രാഹുൽ പറഞ്ഞു.
‘ജമ്മു കശ്മീരിന് വേണ്ടത് തൊഴിൽ, നല്ല വ്യവസായങ്ങൾ, സ്നേഹം എന്നിവയായിരുന്നു. പക്ഷേ, അവർക്കെന്താണ് കിട്ടിയത്? ബി.ജെ.പിയുടെ ബുൾഡോസർ. ദശാബ്ദങ്ങളായി ജനങ്ങൾ നട്ടുനനച്ച ഭൂമി, അവരിൽ നിന്ന് തട്ടിപ്പറിച്ചെടുത്തു. സമാധാനവും കശ്മീരിത്തവും സംരക്ഷിക്കപ്പെടേണ്ടത് ഐക്യത്തിലൂടെയാണ്, വിഭജനത്തിലൂടെയല്ല’ - രാഹുൽ ഗാന്ധി പറഞ്ഞു.
ജമ്മു കശ്മീർ അധികൃതർ സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയിട്ട് മൂന്നാഴ്ചയായി. നിരവധി കെട്ടിടങ്ങൾ കൈയേറ്റത്തിന്റെ പേരിൽ തകർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

