Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശ്രീനഗറിന് സമീപം ദാൻമർ മേഖലയിൽ വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ജമ്മുകശ്മീർ പൊലീസും സി.ആർ.പി.എഫും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. ദാൻമറിലെ അൽമാഡർ കോളനിയിലായിരുന്നു തെരച്ചിൽ. ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് സംയുക്തസേന മേഖല വളഞ്ഞു. കൂടുതൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
ബുധനാഴ്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടിരുന്നു. പുൽവാമയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്താനി ലശ്കർ-ഇ-ത്വയിബ കമാൻഡറാണെന്നും സൈന്യം അറിയിച്ചിരുന്നു.
Next Story

