Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു വർഷം മുമ്പ്​...

ഒരു വർഷം മുമ്പ്​ കാണാതായ സൈനിക​െൻറ മൃതദേഹം അഴുകിയ നിലയിൽ

text_fields
bookmark_border
ഒരു വർഷം മുമ്പ്​ കാണാതായ സൈനിക​െൻറ മൃതദേഹം അഴുകിയ നിലയിൽ
cancel
camera_alt

ഷാകിർ വാഗെ

കുൽഗാം (കശ്​മീർ): ടെറിട്ടോറിയൽ ആർമിയിൽ ജോലിചെയ്യുന്നതിനിടെ ഒരു വർഷം മുമ്പ്​ കാണാതായ സൈനിക​െൻറ മൃതദേഹം അഴുകിയനിലയിൽ. തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന്​ കരുതുന്ന ഷാകിർ വാഗെയുടെ മൃതദേഹമാണ്​ അഴുകിയനിലയിൽ കണ്ടെത്തിയത്​.

മൃതദേഹം മക​​േൻറതുത​െന്നയാണെന്ന്​ ഷാകിറി​െൻറ പിതാവ്​ മൻസൂർ പറഞ്ഞു. മൊബൈൽ ടവറിനടുത്ത് മൃതദേഹം പൊതിഞ്ഞനിലയിൽ കണ്ടെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് 34 രാഷ്ട്രീയ റൈഫിൾസ്​ നടത്തിയ തിരച്ചിലിലാണ്​ മൃതദേഹം കണ്ടെത്തിയത്​.

ലോക്കൽ പൊലീസിന്​ കൈമാറിയ മൃതദേഹ അവശിഷ്​ടം ഡി.എൻ.എ പരിശോധനക്ക്​ ശേഷം ബന്ധുക്കൾക്ക്​ കൈമാറും. കഴിഞ്ഞ വർഷം ആഗസ്​റ്റ്​ രണ്ടു മുതലാണ്​ ഷാകിർ വാഗെയെ കാണാതായത്​. വീട്ടിൽനിന്നും പട്ടാള ക്യാമ്പിലേക്ക്​ പോകുംവഴി ഷാകിറിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയെന്നാണ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyjawanjawan deathkulgam
News Summary - J&K: Decomposed body of army jawan, who went missing a year ago, found in Kulgam
Next Story