Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ ഭീകരാക്രമണം,...

പുൽവാമയിൽ ഭീകരാക്രമണം, സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു

text_fields
bookmark_border
പുൽവാമയിൽ ഭീകരാക്രമണം, സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു
cancel
Listen to this Article

പുൽവാമ: കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥന് വീരമൃത്യു. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ വിനോദ് കുമാറാണ് വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

പട്രോളിങ് സംഘം പുൽവാമയിലെ ഗാംഗൂ ക്രോസിങ് കടക്കുമ്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ജൂലൈ 12നും ഭീകരാക്രമണത്തിൽ മുഷ്താഖ് അഹമദ് എന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.

ഏറ്റുമുട്ടലിൽ ജൂലൈ 11ന് ജയ്ഷെ-ഇ-മുഹമ്മദ് കമാൻഡറായ കൈസർ കോകയടക്കം രണ്ട് ഭീകരരെ സുരക്ഷ സേന കൊലപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirPulwamaterrorism
News Summary - J&K: CRPF personnel killed in terror attack in south Kashmir's Pulwama
Next Story