Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ഠ്​​വ ബലാൽസംഗക്കൊല: വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ

text_fields
bookmark_border
ക​ഠ്​​വ ബലാൽസംഗക്കൊല: വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ
cancel

ശ്രീനഗർ: ക​ഠ്​​വയിൽ എട്ടുവയസുകാരിയെ ബലാൽസംഗ ചെയ്ത് കൊലുപ്പെടുത്തിയ കേസിന്‍റെ വിചാരണക്കായി പ്രത്യേക അതിവേഗ കോടതി വേണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഹൈകോടതി ചീഫ് ജസ്റ്റിസ് രാമലിംഗം സുധാകറിനോടാണ് പ്രത്യേക കോടതി സ്ഥാപിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 

ജമ്മു കശ്മീർ ആദ്യമായാണ് പ്രത്യേക അതിവേഗ കോടതി സ്ഥാപിക്കുന്നത്. കേസിന്‍റെ വിചാരണ പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ വിധി പുറപ്പെടുവിക്കാൻ അതിവേഗ കോടതിക്ക് കഴിയും. എട്ടു വയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് പ്രതികൾക്കെതിരായ വിചാരണ വേഗത്തിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നത്. 

പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാൽസംഗത്തിന് ഇരയാകുന്ന കേസുകളിൽ കടുത്ത ശിക്ഷ നൽകുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യുമെന്ന് മെഹ്ബൂബ മുഫ്തി നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുകയാണ് നിയമഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JK CM Mehbooba mufti to ask for fast track court in Kathua rape -India News
Next Story