പാക് െവടിനിർത്തൽ ലംഘനം തുടരുന്നു
text_fieldsജമ്മു: നിയന്ത്രണ രേഖയോട് ചേർന്ന രാജൗരി ജില്ലയിൽ 24 മണിക്കൂറിനിടെ പാകിസ്താൻ മൂന്നു തവണ വെടിനിർത്തൽ ലംഘിച്ചു. സൈനിക പോസ്റ്റുകളും സിവിലിയൻ പ്രദേശങ്ങളും ലക്ഷ്യമാക്കി പാക് ഭാഗത്തുനിന്ന് ചൊവ്വാഴ്ച രാവിലെ 11 ഒാടെ ഷെൽവർഷം നടത്തുകയായിരുന്നു. ചെറു ആയുധങ്ങൾ ഉപയോഗിച്ച് വെടിവെപ്പും നടത്തി. ഭീംബർ ഗലി മേഖലയിലെ സൈനിക പോസ്റ്റ് ലക്ഷ്യമിട്ട് മോർട്ടാർ ഷെല്ലുകൾ പ്രേയാഗിച്ചു. സൈനികർ ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് പറഞ്ഞു. നേരെത്ത പൂഞ്ച് ജില്ലാതിർത്തിയിലും പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. ദഗ്വാർ പ്രദേശത്ത് പാക് ഭാഗത്തുനിന്ന് വലിയ തോതിൽ വെടിവെപ്പുണ്ടായി. കഴിഞ്ഞ മാസവും പാക് സൈന്യം പ്രേകാപനമില്ലാതെ വെടിവെപ്പ് നടത്തി ഭീതി സൃഷ്ടിച്ചിരുന്നു. 2016ൽ മാത്രം പാകിസ്താൻ നിയന്ത്രണ രേഖയിൽ 228 തവണയാണ് വെടിനിർത്തൽ ലംഘിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
