തെരഞ്ഞെടുപ്പിൽ ഒരുകൈ നോക്കാൻ മുൻ ജഡ്ജിയും
text_fieldsമുംബൈ: ആർ.എസ്.എസ് വിരോധിയും മനുഷ്യാവകാശ പ്രവർത്തകനുമായ ബോംെബ ഹൈകോടതി മുൻ ജഡ ്ജി ജസ്റ്റിസ് ബി.ജി കൊൽസെ പാട്ടീൽ ഒൗറംഗാബാദിൽ മത്സരിക്കും. ജനതാദൾ (എസ്) സ്ഥാനാർഥിയാണെങ്കിലും ബി.ജെ.പി, ശിവസേന ഒഴികെയുള്ളവരുടെ പിന്തുണ അദ്ദേഹം തേടി. കോൺഗ്രസ്-എൻ.സി.പി, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡി സഖ്യങ്ങൾ പിന്തുണച്ചേക്കും എന്നാണ് റിപ്പോർട്ട്.
1985 മുതൽ 1990 വരെ ബോംെബ ഹൈകോടതിയിൽ ജഡ്ജിയായിരുന്നു കൊൽസെ പാട്ടീൽ രാജിവെച്ച് മുഴുവൻ സമയ സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. എല്ലാ ജനവിഭാഗത്തിനും തുല്യ അവകാശം എന്നതാണ് പ്രധാന മുദ്രാവാക്യം. എൻറോൺ, ജയ്താപുർ ആണവ നിലയങ്ങളെ എതിർക്കുന്നതിൽ നേതൃത്വം നൽകി. മാലേഗാവ്, നാന്ദഡ്, ഗുജറാത്ത് സ്ഫോടനങ്ങളിൽ വസ്തുതാന്വേഷണ സമിതി അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
