Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജിതിൻ പ്രസാദക്കെതിരായ...

ജിതിൻ പ്രസാദക്കെതിരായ നടപടി നിർഭാഗ്യകരം; ആ ഊർജം ബി.ജെ.പിക്കെതിരെ പ്രയോഗിക്കൂയെന്ന്​ കപിൽ സിബൽ

text_fields
bookmark_border
ജിതിൻ പ്രസാദക്കെതിരായ നടപടി നിർഭാഗ്യകരം; ആ ഊർജം ബി.ജെ.പിക്കെതിരെ പ്രയോഗിക്കൂയെന്ന്​ കപിൽ സിബൽ
cancel
camera_alt

Jithin Prasada

ന്യൂഡൽഹി: കോൺഗ്രസ്​ ദേശീയനേതൃത്വത്തിൽ മാറ്റം ആവശ്യപ്പെട്ട്​ സമർപ്പിച്ച കത്തിൽ ഒപ്പിട്ട ജിതിൻ പ്രസാദക്കെതിരായ നടപടിയിൽ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ്​ കപിൽ സിബൽ. ഉത്തർപ്രദേശിലെ നേതാക്കൾ ജിതിൽ പ്രസാദയെ ലക്ഷ്യംവെക്കുന്നത്​ നിർഭാഗ്യകരമാണ്​. പാർട്ടിക്കെതിരെ പോരാടി ഊർജ്ജം പാഴാക്കാതെ അത്​ ബി.ജെ.പിയെ നേരിടാൻ ഉപയോഗിക്കൂയെന്നും കപിൽ സിബൽ ട്വിറ്ററിലൂടെ പ്രതികരിച്ചു.

നേതൃമാറ്റം ആവശ്യപ്പെട്ട്​ സോണിയാഗാന്ധിക്ക്​ നൽകിയ കത്തിൽ പ്രവർത്തകസമിതി ക്ഷണിതാവായ ജിതിൻ പ്രസാദയും ഒപ്പിട്ടിരുന്നു. മുൻ കേന്ദ്രമന്ത്രികൂടിയായ പ്രസാദക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്​ യു.പിയിലെ ലഖിംപൂർ കോൺഗ്രസ്​ യൂനിറ്റ്​ പ്രമേയം പാസാക്കുകയും കത്തിൽ ഒപ്പിട്ട നേതാക്കളെ പാർട്ടിയിൽ നിന്ന്​ പുറത്താക്കണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. ഇതിനെതിരെയാണ്​ സിബലി​െൻറ വിമർശനം.

''യു.പി ​കോൺഗ്രസ്​ ഔദ്യോഗികമായി തന്നെ ജിതിൻ പ്രസാദയെ ലക്ഷ്യമിടുന്നുവെന്നത്​ നിർഭാഗ്യകരമാണ്. സ്വന്തം ആളുകൾക്ക്​ നേരെ പോരാടി ഊർജ്ജം നഷ്​ടപ്പെടുത്താതെ അത്​ ബി.ജെ.പിക്കെതിരെയുള്ള സർജിക്കൽ ആക്രമണത്തിന്​ ഉപയോഗിക്കൂ''- കപിൽ സിബൽ ട്വീറ്റ് ചെയ്തു.

കത്തിൽ ഒപ്പിട്ട യു.പിയിൽ നിന്നുള്ള ഏകനേതാവാണ്​ ജിതിൻ പ്രസാദ. ജിതിൻ പ്രസാദയും കുടുംബവും ഗാന്ധി കുടുംബത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന ആരോപണമാണ്​ യു.പി കോൺഗ്രസ്​ ഉയർത്തുന്നത്​. ജിതിൻ പ്രസാദയുടെ പിതാവ്​ ജിതേന്ദ്ര പ്രസാദ പാർട്ടി പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ സോണിയ ഗാന്ധിക്കെതിരെ മത്സരിച്ചതും ഇവർ ചുണ്ടിക്കാട്ടുന്നു. എന്നാൽ സോണിയാഗാന്ധി ജിതിൻ പ്രസാദക്ക്​ ലോക്​സഭ സീറ്റ്​ നൽകി വിജയിപ്പിക്കുകയും മന്ത്രി സ്ഥാനം നൽകുകയും ​െചയ്​തു. അച്ചടക്ക നടപടി ലംഘിച്ച പ്രസാദക്കെതിരെ കടുത്ത നടപടി വേണമെന്നാണ്​ പ്രമേയത്തിൽ ആവശ്യപ്പെടുന്നത്​.

കോൺഗ്രസ്​ നേതൃമാറ്റം ആവശ്യപ്പെട്ട്​ കത്തെഴുതിയതിൽ കപിൽ സിബലും മനീഷ്​ തിവാരിയും ഉൾപ്പെടെ 23 പേരാണ്​ ഒപ്പിട്ടിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil SibalJitin PrasadaCongress LetterUttar Pradesh
Next Story