Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ ഉൾപ്പടെ ഏഴ് പുതിയ മന്ത്രിമാർ, യു.പി മന്ത്രിസഭ പുനസംഘടിപ്പിച്ചു
text_fieldsbookmark_border
ലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ ഉത്തർപ്രദേശിൽ ഏഴുപേരെ കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിച്ച് യോഗി ആദിത്യനാഥ്. മുൻ കോൺഗ്രസ് നേതാവ് ജിതിന് പ്രസാദ ഉൾപ്പെടെയുള്ളവർ മന്ത്രിസഭയിലുണ്ട്.
ജിതിന് പ്രസാദ, ചത്രപാൽ ഗംഗ്വാർ, ധരംവീർ പ്രജാപതി, സംഗീത ബൽവന്ത് ബിന്ദ്, ദിനേശ് ഖതീക്, സഞ്ജീവ് കുമാർ, പൽതു റാം എന്നിവരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രാതിനിധ്യം ലഭിക്കാത്ത ജാതിക്കാരെയും പാർട്ടികളെയുമാണ് മന്ത്രിസഭ പുന:സംഘടനയിൽ ഉൾപെടുത്തിയത്.
2022ൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് നിർണായകമാണ്. ഈ വർഷം നടന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ തോറ്റ പാർട്ടിക്ക് യു.പിയിൽ അധികാരം നിലനിർത്തുകയെന്നത് അഭിമാന പ്രശ്നമാണ്.
Next Story

