Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുദ്ധക്കളമായി കോടതി...

യുദ്ധക്കളമായി കോടതി മുറി; വെടിയുതിർത്തത്​ 40 റൗണ്ട്, ഗോഗിയു​ടെ കൊലപാതകത്തിൽ ഞെട്ടിവിറച്ച്​ തലസ്​ഥാനം

text_fields
bookmark_border
യുദ്ധക്കളമായി കോടതി മുറി; വെടിയുതിർത്തത്​ 40 റൗണ്ട്, ഗോഗിയു​ടെ കൊലപാതകത്തിൽ ഞെട്ടിവിറച്ച്​ തലസ്​ഥാനം
cancel

ന്യൂഡൽഹി: ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക കോടതിമുറിയെയും യുദ്ധക്കളമാക്കി മാറ്റിയതോടെ രാജ്യതലസ്​ഥാനം അക്ഷരാർഥത്തിൽ ഞെട്ടിവിറച്ചു. ഡൽഹിയെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട തലവൻ ജിതേന്ദർ ഗോഗിയെ അഭിഭാഷക വേഷത്തി​ലെത്തിയ എതിരാളികളാണ്​ വടക്കന്‍ ഡല്‍ഹി രോഹിണിയിലെ കോടതിയിൽ വെടിവെച്ചു​െകാന്നത്​. സംഭവിക്കുന്നതെന്തെന്ന്​ മനസ്സിലാകാതെ ആദ്യം പകച്ചു​പോയ പൊലീസുകാർ, നിമിഷങ്ങൾക്കകം പ്രത്യാക്രമണം നടത്തി. പരസ്​പരം 40 റൗണ്ടോളമാണ്​ പൊലീസും ഗുണ്ടകളും വെടിയുതിർത്തത്​.

ഗോഗിയുടെ എതിരാളികളായ 'ടില്ലു ഗ്യാങ്ങി'ലെ അംഗങ്ങളാണ് കോടതി മുറിയിൽ തോക്കുമായി എത്തി കൃത്യം നടത്തിയത്​. രോഹിണിയിലെ ജില്ലാ കോടതിയിലെ 206ാം നമ്പർ മുറിയിലായിരുന്നു​ വെടിവെപ്പ്​. ജഡ്​ജിക്കു മുമ്പാകെ ഹാജരാക്കിയ ഗോഗിക്കുനേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഡൽഹി പൊലീസ്​ തിരികെ അക്രമികളെയും വെടിവെച്ചു. ഗോഗിയടക്കം മൂന്നുപേർ കോടതി മുറിക്കുള്ളിൽ വെടിയേറ്റു മരിച്ചു.

കുപ്രസിദ്ധ കുറ്റവാളിയായ ഗോഗിയെ അതീവ സുരക്ഷയോടെയാണ്​ പൊലീസ്​ കോടതിയിലെത്തിച്ചത്​. തീഹാർ ജയിലിൽ തടവിൽ കഴിയു​േമ്പാളും വ്യവസായികളെ വിളിച്ച്​ ഭീഷണിപ്പെടുത്തി വൻ തുക തട്ടിയെടുത്ത കേസിലും ആയുധക്കടത്ത്​ കേസിലുമൊക്കെ പ്രതിയാണ്​ ഗോഗി. അഞ്ച്​ മിനിറ്റോളം കോടതി മുറിയിൽ പൊലീസും അക്രമികളും തമ്മിൽ വെടിവെപ്പ്​ നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയതായും ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന പറഞ്ഞു. ഡൽഹി പൊലീസ് നോർത്തേൺ റേഞ്ച് ജോയിന്‍റ്​ കമ്മിഷണറോടാണ് സംഭവത്തിൽ റിപ്പോർട്ട് തേടിയത്.

കനത്ത സുരക്ഷ വീഴ്​ച

ന്യൂഡൽഹി: തലസ്​ഥാന അതിപ്രധാന സുരക്ഷ മേഖലയിൽ കോടതി മുറിയൽ തന്നെ നടന്ന ​െവടിവെപ്പ്​ സംഭവത്തിൽ ​െപാലീസിന്​ സുരക്ഷ വീഴ്​ച. ജഡ്​ജി തൊട്ടടുത്ത മുറിയിൽ ഉള്ളപ്പോഴാണ്​ വെടിവെപ്പുണ്ടാകുന്നത്​. ഗേറ്റ് നമ്പർ നാലിലൂടെയാണ്​ അക്രമി സംഘം​ കോടതിക്കുള്ളൽ പ്രവേശിച്ചത്​.

30 ബോർ, 38 ബോർ തോക്കുകളാണ്​ ഇവരുടെ കൈവശമുണ്ടായിരുന്നത്​. അഭിഭാഷക വേഷത്തിലെത്തിയതിനാൽ പരിശോധനകളുണ്ടായില്ല. കോടതിയിലെ മെറ്റൽ ഡിറ്റക്ടറുകൾ പ്രവർത്തക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്​. എന്നാൽ, പൊലീസ് സമയോചിതമായി ഇട​െപ്പട്ടുന്നും വിശദ ​അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഡൽഹി പൊലീസ്​ കമീഷണർ രാകേഷ്​ അസ്​താന പ്രതികരിച്ചു.

ഡൽഹി ആലിപ്പുർ സ്വദേശിയായ ജിതേന്ദർ ഗോഗിയെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ള തുടങ്ങി 20ലേറെ കേസുകളിൽ പ്രതിയാണ്​. ഇയാളെകുറിചച്ച്​ വിവരം നൽകുന്നവർക്ക്​ 6.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പൊലസ്​ കഴിഞ്ഞ വർഷം മാർച്ചിലാണ്​ പിടികൂടുന്നത്​. 2018ൽ ജിതേന്ദർ ഗോഗിയുടെ സംഘാംഗങ്ങൾ ടില്ലു താജ്പുരിയയുടെ സംഘത്തിലെ ഒരാളെ രോഹിണി കോടതിവളപ്പിൽ വച്ചു കൊലപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GangsterShot DeathJitender Maan Gogi
News Summary - Jitender Maan Gogi: India gangster shot dead in Delhi Rohini court
Next Story