Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി​ന്ന ഹൗ​സ് ...

ജി​ന്ന ഹൗ​സ്  വി​ട്ടു​ന​ൽ​ക​ണ​ം  –പാ​കി​സ്താ​ൻ

text_fields
bookmark_border
ജി​ന്ന ഹൗ​സ്  വി​ട്ടു​ന​ൽ​ക​ണ​ം  –പാ​കി​സ്താ​ൻ
cancel

മുംബൈ: നഗരത്തിലെ ജിന്ന ഹൗസി​െൻറ ഉടമസ്ഥാവകാശം വിട്ടുതരണമെന്ന് കേന്ദ്ര സർക്കാറിനോട് പാകിസ്താൻ. പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയയാണ് ഇസ്ലാമാബാദിൽ വാർത്ത സമ്മേളനത്തിനിടെ ആവശ്യപ്പെട്ടത്. വിഭജനത്തി​െൻറ പ്രതീകമായ ജിന്ന ഹൗസ് പൊളിക്കണമെന്ന മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എൽ.എ മംഗൾ ലോധ ആവശ്യപ്പെട്ടത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

തങ്ങളുടെ രാഷ്ട്രപിതാവ് ജീവിച്ച ജിന്ന ഹൗസ് ഏറ്റെടുക്കാനുള്ള താൽപര്യം കാലങ്ങളായി പ്രകടിപ്പിക്കുന്നതാണ്. പാകിസ്താ​െൻറ ഉടമസ്ഥാവകാശത്തെ ഇന്ത്യ അംഗീകരിക്കണം. ജിന്ന ഹൗസിനെ ഇന്ത്യ സംരക്ഷിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ -നഫീസ് സക്കരിയ പറഞ്ഞു.

അതേസമയം, ജിന്ന ഹൗസി​െൻറ അവകാശം ആർക്കെന്നത് തർക്കത്തിലാണ്. പാകിസ്താനു പുറമെ മുഹമ്മദലി ജിന്നയുടെ മകൾ ദിന വാഡിയ, സഹോദരി മറിയമി​െൻറ പേരക്കുട്ടികൾ എന്നിവരാണ് അവകാശം ഉന്നയിച്ച് രംഗത്ത് എത്തിയത്. 1939ൽ ജിന്ന ഒപ്പുവെച്ച ഒസ്യത്ത് പ്രകാരം അവകാശം മറ്റൊരു സഹോദരി ഫാത്തിമക്കാണെന്ന നിലപാടാണ് സർക്കാറിന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsjinnah house
News Summary - jinnah house in mumbai
Next Story