കാമുകന്‍റെ ഭാര്യയുടെ കണ്ണിൽ ഫെവിക്വിക്ക് ഒഴിച്ച് യുവതിയുടെ പ്രതികാരം
text_fieldsപട്ന: കാമുകന്‍റെ ഭാര്യയുടെ മുടി മുറിച്ച് കണ്ണിൽ ഫെവിക്വിക്ക് ഒഴിച്ച് യുവതിയുടെ പ്രതികാരം. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ച കാമുകന്‍റെ വീട്ടിലെത്തിയാണ് യുവതി കൃത്യം നിർവഹിച്ചത്. ബിഹാറിലെ പാട്നയിലാണ് സംഭവം.
ഡിസംബർ ഒന്നിനാണ് ഗോപാൽ റാം എന്ന യുവാവ് ശേഖ്പൂർ സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇരുവരും ഗോപാലിന്‍റെ ഗ്രാമമായ മോറ തലബിലേക്ക് തിരികെയെത്തി. ഗോപാൽ റാമിന്‍റെ സഹോദരിയുടെ സുഹൃത്ത് കൂടിയായ യുവതി സൗഹൃദം നടിച്ച് ഗോപാലിന്‍റെ വീട്ടിൽ വിവാഹ സൽക്കാര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തി. രാത്രി എല്ലാവരും ഉറങ്ങിയ സമയത്ത് ഗോപാലിന്‍റെ മുറിയിൽ കയറി ഭാര്യയുടെ മുടി മുറിക്കുകയും കണ്ണിൽ ഫെവി ക്വിക്ക് ഒഴിക്കുകയായിരുന്നു.
കണ്ണ് നീറിപ്പുകഞ്ഞ വേദനയിൽ നവവധു ശബ്ദമുണ്ടാക്കുകയും ഇത് കേട്ട് ഓടിവന്ന വീട്ടുകാർ രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പിടികൂടുകയും ചെയ്തു. ഒരു രാത്രി മുഴുവൻ വീട്ടിൽ കെട്ടിയിട്ട് മർദ്ദിച്ച ശേഷമാണ് പൊലീസിൽ ഏൽപ്പിച്ചത്.
ബിഹാറിലെ സാദർ ആശുപത്രിയിൽ ചികിത്സയിലാണ് നവവധു. കണ്ണിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിന് ശേഷം ഗ്രാമത്തിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമോ എന്ന ഭയത്താൽ പൊലീസ് തമ്പടിക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

