Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആർ: വോട്ടർമാരെ വെട്ടിമാറ്റരുത് - ജമാഅത്തെ ഇസ്‍ലാമി

text_fields
bookmark_border
Special Intensive Revision
cancel
camera_alt

 ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ മലിക് മുഅ്തസിം ഖാന്‍

Listen to this Article

ന്യൂഡൽഹി: രാജ്യവ്യാപക വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‍കരണം (എസ്.ഐ.ആർ) പ്രഖ്യാപിച്ചതിൽ ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ മലിക് മുഅ്തസിം ഖാന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിച്ച എസ്.ഐ.ആറിൽ ബിഹാറിൽ സംഭവിച്ചപോലെ പട്ടികയിൽനിന്ന് വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റുന്ന സംഭവങ്ങൾ ഉണ്ടാകരുതെന്നും പ്രക്രിയ സുതാര്യവും ന്യായയുക്തവും ആയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിഹാറിൽ നടത്തിയ എസ്.ഐ.ആർ വ്യാപക ക്രമക്കേടുകൾ നിറഞ്ഞതായിരുന്നു. പ്രാരംഭ ഘട്ടത്തിൽ കരട് പട്ടികയിൽ നിന്ന് 65 ലക്ഷത്തോളം പേരാണ് വെട്ടിമാറ്റപ്പെട്ടത്. പരിഷ്‍കരിച്ച അന്തിമ പട്ടികയിലും ലക്ഷങ്ങൾക്ക് ഇടം കിട്ടിയില്ല. വോട്ടർ പട്ടിക പരിഷ്കരണം ഫലത്തിൽ പൗരത്വം തെളിയിക്കാനുള്ള പ്രക്രിയയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JIH Vice President M M Khan raises concerns ahead of nationwide SIR
Next Story